രണ്ട് തലയും മൂന്ന് കൈകളും; ഒഡിഷയില്‍ ജനിച്ചത് അപൂര്‍വ ഇരട്ടകൾ
text_fieldsഭുവനേശ്വര്‍: ഒഡിഷയിലെ കേന്ദ്രപുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജനിച്ചത് അപൂര്‍വ ഇരട്ട പെണ്‍കുട്ടികള്‍. ഉടല്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമാണുള്ളത്.
പൂര്‍ണവളര്‍ച്ചയിലെത്തിയ തലകള്‍ കഴുത്തിന്‍റെ ഭാഗത്ത് കൂടിച്ചേര്‍ന്ന നിലയിലാണ്. കേന്ദ്രപരയിലെ ആശുപത്രിയില്‍ ഞായറാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികളെ വിദഗ്ധചികിത്സക്കായി കട്ടക്കിലെ ശിശുഭവനിലേക്ക് മാറ്റി. കുഞ്ഞുങ്ങളുടെ നെഞ്ചും ആമാശയവും ഒട്ടിച്ചേര്‍ന്ന നിലയിലാണ്. വ്യത്യസ്ത വായിലൂടെയാണ് ഇവർ ഭക്ഷണം സ്വീകരിക്കുന്നത്. ശ്വസിക്കുന്നതിന് രണ്ട് മൂക്കും ഉപയോഗിക്കുന്നുണ്ട്.
ദശലക്ഷത്തിലൊരാൾ എന്ന കണക്കിൽ അപൂർവമായാണ് ഇത്തരത്തിൽ കുട്ടികൾ ജനിക്കുന്നതെന്ന് കേന്ദ്രപരയിലെ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ദേബാശിഷ് സാഹൂ പറഞ്ഞു. 'അപൂര്‍വ ശാരീരികാവസ്ഥയില്‍ ജനിച്ച കുട്ടികളായതിനാല്‍ ആരോഗ്യനിലയില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഇങ്ങിനെ ജനിക്കുന്ന കുട്ടികൾ രക്ഷപ്പെടുന്നതും സാധാരണ ജീവിതം നയിക്കുന്നതും അപൂർവമാണ്. കുട്ടികളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇവരെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാകാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കും' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

