46 വർഷത്തിനുശേഷം അപൂർവ പക്ഷിയെ കാർഗിലിൽ കണ്ടെത്തി
text_fieldswarbler
ലഡാക്ക്: കാർഗിലിലെ സുറു താഴ്വരയിൽ കരിയിലക്കിളിയുടെ വർഗത്തിൽപെട്ട അപൂർവ പക്ഷിയായ ബുഷ് വാബ്ലറെ 46 വർഷത്തിനുശേഷം കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 3200 മീറ്റർ ഉയരത്തിലാണ് അഞ്ചു പക്ഷികളെ ഒന്നിച്ച് പക്ഷിനിരീക്ഷകർ കണ്ടെത്തിയത്. രാജ്യത്ത് അവസാനമായി ഈ പക്ഷിയെ കണ്ടെത്തിയ് 1979 ൽ ഇതേ ലഡാക്കിൽതന്നെയായിരുന്നു. സതാംപ്ററൻ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള പഠന സംഘമായിരുന്നു അന്ന് പക്ഷിയെ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പക്ഷിനിരീക്ഷകരുടെ സംഘം ഈ പക്ഷിയെ കണ്ടെത്താനായി ടുലയിൽ താഴ്വരയിൽ വലിയ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. 2400 മുതൽ 2800 വരെ ഉയരത്തിലായിരുന്നു ഈ താഴ്വര. ഇതെത്തുടർന്ന് ഇവർ മലേഷ്യൻ-അമേരിക്കൻ പക്ഷിനിരീക്ഷകനായ ഈറ്റനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹമാണ് സംഘത്തെ കൃത്യമായ പാതയിലേക്ക് നയിച്ചത്.
സുരുവിലെ മലയോര ഫാമുകൾക്കടുത്തുള്ള നെല്ലിക്കാത്തോട്ടത്തിനടുത്ത് പക്ഷിയെ കണ്ടെത്താൻ സാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശരിയായി ഭവിക്കുകയായിരുന്നു. മലയോര ഫാമുകൾക്കടുത്തുള്ള വില്ലോ മരത്തിലാണ് ഒടുവിൽ ഇവയെ കണ്ടെത്തിയത്. വില്ലോ മരത്തിൽ ഇവയെ കണ്ടെത്തുന്നതും ആദ്യമായാണത്രെ. തന്നെയമല്ല 3200 മീറ്ററിനു മുളിലുള്ള ഉയരത്തിൽ ഇവയെ കണ്ടെത്തുന്നതും ആദ്യമായാണ്.
1930 നു ശേഷം ഈ പക്ഷികളെ ലഡാക്കിലോ ഗിൽജിറ്റ് ബാൾട്ടിസാൻ മേഖലയിലോ മാത്രമേ കണ്ടെത്തിട്ടുള്ളൂ എന്നതും പ്രത്യേകതയാണ്. 2015 ൽ ഇതേ സുരുവിൽ ശശാങ്ക് ദൽവി എന്ന നിരീക്ഷകൻ ഇവയിൽ രണ്ടെണ്ണത്തെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് ചിത്രങ്ങൾ പകർത്താനായില്ല.
കുടുതൽ ഉയരമുള്ള മേഖലകളിലേക്ക് മനുഷ്യർ താമസിക്കാനായി എത്തുന്നതും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളുമാണ് ഈ പക്ഷികളെ കൂടുതൽ ഉയരങ്ങളിലേക്ക് കൂടുമാറാൻ പ്രേരിപ്പിക്കുന്നതെന്ന് ഇപ്പോൾ പക്ഷികളെ കണ്ടെത്തിയ സംഘത്തിന്റെ തലവൻ തങ്കരാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

