കോവിഡ് ദ്രുത പരിശോധന: ഡൽഹിയിൽ 25 പൊലീസ് വാനുകൾ മൊബൈൽ ലാബുകളാക്കും
text_fieldsന്യൂഡൽഹി: കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കെ തലസ്ഥാന നഗരത്തിലെ 79 ഹോട്ട്സ്പോട്ടുകളിൽ വൻ തോതിൽ പരിശേ ാധന നടത്താൻ തീരുമാനിച്ച് ഡൽഹി സർക്കാർ. മൊബൈൽ ലാബുകൾ തയാറാക്കി ഹോട്ട്സ്പോട്ടുകളിലെത്തി ദ്രുത പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി തടവുകാരെ മാറ്റുന്നതിനുള്ള പൊലീസ് വാനുകൾ മൊബൈൽ ലാബാക്കി മാറ്റാൻ സർക്കാർ തി ങ്കളാഴ്ച ഉത്തരവിട്ടു.
ഡൽഹി പൊലീസിെൻറ 25 വാനുകളാണ് മൊബൈൽ ലാബുകളാക്കി മാറ്റുക. അടുത്ത 3-4 ദിവസത്തിനുള്ളിൽ നഗരത്തിലെ കോവിഡ് അതിവ്യാപന മേഖലകളിൽ 40,000 ത്തോളം ദ്രുത പരിശോധനകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊലീസ് സുരക്ഷയോടെയാണ് മൊബൈൽ ലാബുകൾ പ്രവർത്തിക്കുക.
രോഗലക്ഷണങ്ങളില്ലാത്ത 186 പേർക്ക് ശനിയാഴ്ച കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ദ്രുത പരിശോധന നടത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിൽ തീരുമാനമെടുത്തത്. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവായ ആളുകളിൽ നിന്നും അറിയാതെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നുണ്ടോയെന്ന സംശയവും വിപുലമായ പരിശോധന എന്ന ആവശ്യം ഉയർത്തി.
ഡൽഹിയിലെ 11 റവന്യൂ ജില്ലകളും വൈറസ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. അതിനാൽ ദേശീയ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിലൊന്നും ഡൽഹി സർക്കാർ ഇളവു വരുത്തിയിട്ടില്ല. ഏപ്രിൽ 27 ന് സർക്കാർ നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യും.
2003 പേരാണ് ഡൽഹിയിൽ കോവിഡ് ചികിത്സയിലുള്ളത്. ഞായറാഴ്ച പുറത്തുവന്ന 736 പരിശോധനാഫലങ്ങളിൽ 186 എണ്ണം കോവിഡ് പോസിറ്റീവായിരുന്നു. വൈറസ് ബാധ മൂലം ഡൽഹിയിൽ ഇതുവരെ 46 പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
