അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
text_fieldsബംഗളൂരു: രാത്രിയിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു. സംഭവത്തിൽ സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ സ്വദേശി വീരേഷ് (24) ആണ് പിടിയിലായത്. യുവാവിനെതിരെ പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കെ.ജി ഹള്ളി പൊലീസ് കേസെടുത്തു.
ബംഗളൂരു നഗരത്തിലെ കെ.ജി ഹള്ളിയിൽ ശനിയാഴ്ച പുലർെച്ച രണ്ടോടെയാണ് സംഭവം. വഴിയിൽ അർധബോധത്തോടെ കിടന്ന കുട്ടിയെ അയൽവാസി അറിയിച്ചതനുസരിച്ച് വനിത പൊലീസ് പട്രോളിങ് ടീമായ ഹൊയ്സാലയുടെ നേതൃത്വത്തിൽ ബോവറിങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസ് പിന്നീട് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ അന്വേഷിച്ചു നടക്കുന്ന അമ്മയെ കണ്ടെത്തിയത്. കുടുംബം താമസിക്കുന്ന താൽക്കാലിക ടെൻറിൽനിന്ന് പുലർച്ചെ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ മകളെ പിന്നീട് കാണാതാവുകയായിരുന്നെന്ന് അവർ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിൽനിന്ന് 258 കിലോമീറ്റർ അകലെ ചിത്രദുർഗയിലെ മൊകാൽമൂറിൽനിന്നുള്ള കുടുംബം ജോലിക്കായാണ് നഗരത്തിലെത്തിയത്. താൽക്കാലിക ഷെഡിലായിരുന്നു താമസം. സമീപത്തെ മറ്റൊരു ഷെഡിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന ഷെഡിൽ പ്രാഥമികകൃത്യം നിർവഹിക്കാൻ സൗകര്യമില്ലാത്തതിനാൽ പെൺകുട്ടി പുലർച്ചെ പുറത്തിറങ്ങിയപ്പോൾ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
താമസസ്ഥലത്തിനടുത്ത കെട്ടിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. യുവാവിെൻറ മുഖത്ത് പോറലേറ്റിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെയുംെകാണ്ട് സംഭവസ്ഥലത്ത് തെളിവെടുത്തു. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ഒരു വിരൽ അറ്റതായും തലക്ക് ഗുരുതര പരിക്കേറ്റതായും ഡോക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
