വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ട്യൂഷന് മാസ്റ്റര്‍ അറസ്റ്റില്‍
text_fieldsകോയമ്പത്തൂര്‍: ധര്‍മപുരിയില്‍ ട്യൂഷന് സെന്ററിന്‍െറ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ധര്‍മപുരി പാലക്കോട് സ്വദേശി എസ്. ശിവകുമാര്‍ (25) ആണ് പിടിയിലായത്. മൂന്നുവര്‍ഷം മുമ്പ് പാലക്കോട്ടിലും പിന്നീട് ധര്‍മപുരി നഗരത്തിലും ശിവകുമാര്‍ ട്യൂഷന് സെന്റര്‍ നടത്തിയിരുന്നു.
വിദ്യാര്‍ഥിനികളുടെ അശ്ളീലരംഗങ്ങള്‍ പകര്‍ത്തി വിഡിയോ പ്രചരിപ്പിച്ച കേസില്‍ കെ. ഈശ്വരന് (26), പി. ശിവകുമാര്‍ (27) എന്നിവരെയും കസ്റ്റഡിയിലെടുത്തു. ശിവകുമാറിന്‍െറ സുഹൃത്തുക്കളാണിവര്‍. പെണ്‍കുട്ടികളും കുടുംബാംഗങ്ങളും പരാതി നല്കാന് തയാറാവാതിരുന്നതാണ് പ്രതികള്‍ക്ക് സഹായകമായത്.
സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് ചിലര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരുപതിലധികം പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ അറിവായതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.