Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമം; ബലാത്സം​ഗക്കേസ് പ്രതിക്കും സഹായികൾക്കുമെതിരെ കേസ്

text_fields
bookmark_border
crime news
cancel

ജയ്പൂർ: ബലാത്സം​ഗ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബലാത്സം​​ഗക്കേസ് പ്രതിയുടെ സഹായികളും പിടിയിൽ. കേസിലെ മുഖ്യമപ്രതിയായ രാജേന്ദ്ര യാദവിനായുള്ള തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ യുവതിയുടെ സഹോദരനും പരിക്കേറ്റിരുന്നു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയും സഹോദരനും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതികളായ മഹിപാൽ ​ഗുജ്റാൽ, രാഹുൽ ​ഗുജ്റാൽ മുഖ്യപ്രതി രാജേന്ദ്ര യാദവ് എന്നിവർ ആക്രമിക്കുകയായിരുന്നു. യാദവ് യുവതിയെ പിറകിൽ നിന്നും വെടിവെക്കുകയും മറ്റ് രണ്ട് പേർ ഇരുവരെയും മൂർച്ഛയേറിയ ആയുധം ഉപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ തലയിലും കൈകളിലും തോളിലും ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരി 16നായിരുന്നു യാദവ് യുവതിയെ ലൈം​ഗിമായി പീഡിപ്പിക്കുന്നത്. ഇതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണപ്പെടുത്തിയിരുന്നു. ഇത് നിരസിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്താനുള്ള ശ്രമം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rape survivor shot by rapist and friends in Rajasthan
Next Story