Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികൾക്കും...

കുട്ടികൾക്കും സ്​ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്ക്​ ഇപ്പോൾ കൂടുതൽ പബ്ലിസിറ്റിയെന്ന്​ ഹേമമാലിനി

text_fields
bookmark_border
കുട്ടികൾക്കും സ്​ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്ക്​ ഇപ്പോൾ കൂടുതൽ പബ്ലിസിറ്റിയെന്ന്​ ഹേമമാലിനി
cancel

മതുര: കുട്ടികൾക്കും സ്​ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്ക് ഇപ്പോൾ  കൂടുതൽ പബ്ലിസിറ്റി ലഭിക്കുന്നുവെന്ന്​ ബി.ജെ.പി എം.പി ഹേമമാലിനി.​ ഇത്തരം സംഭവങ്ങൾക്ക്​ ആവശ്യത്തിലധികം പബ്ലിസിറ്റി ലഭിക്കുന്നതിനാലാണ്​ രാജ്യത്ത്​ ​ഇൗയിടെയായി അതിക്രമങ്ങൾ വർധിക്കുന്നതെന്നുമായിരുന്നു ഹേമമാലിനിയുടെ പ്രസ്​താവന. കഠ്​വ, ഉന്നാവോ സംഭവങ്ങൾ രാജ്യത്ത്​ കത്തി നിൽകുന്ന സാഹചര്യത്തിൽ രണ്ട്​ സംഭവങ്ങളെയും​ നിസാരവത്കരിക്കുന്ന രീതിയിലായിരുന്നു ഹേമമാലിനിയുടെ വാക്കുകൾ. 

മുമ്പും സ്​ത്രീകൾ അക്രമങ്ങൾ നേരിട്ടിട്ടുണ്ട്​​. അന്ന്​ ഇത്തരം സംഭവങ്ങൾക്ക്​​ ആൾക്കാർ അധികം പ്രധാന്യം നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആവിശ്യത്തിൽ കൂടുതൽ പബ്ലിസിറ്റി ലഭിക്കുന്നു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾക്കാണ്​ രാജ്യം സാക്ഷ്യം വഹിച്ചത്​. രാജ്യത്തിന്​ ഇത്​ അപമാനമാണ്​ എന്നുമായിരുന്നു ഹേമമാലിനിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mpmalayalam newsRape minorspublicity
News Summary - Rape of minors and women getting more publicity now BJP MP Hema Malini-hema malini
Next Story