മഹാരാഷ്ട്രയിൽ അഞ്ചു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു; 19കാരൻ പിടിയിൽ
text_fieldsപൽഗാർ (മഹാരാഷ്ട്ര): അഞ്ചു വയസ്സുകാരിയെ അയൽവാസിയായ 19കാരൻ ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിൽ ആണ് സംഭവം. പ്രതിയെ പിടികൂടി.
പെൺകുട്ടിയെയും എട്ടുമാസം മാത്രം പ്രായമുള്ള സഹോദരനെയും തനിച്ചാക്കി മാതാപിതാക്കൾ കൃഷിപ്പണിക്ക് പോയ സമയത്ത് വീട്ടിനകത്തേക്ക് മിഠായിയുമായി ചെന്ന പ്രതി െപൺകുട്ടിയെ ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മാതാപിതാക്കൾ തിരിച്ചെത്തിയേപ്പാഴാണ് ക്രൂരത അറിഞ്ഞത്. ഉടൻ വാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി തന്നെ പ്രതിയെ പിടികൂടി. ഇയാൾക്കെതിരെ പോക്സോയടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
