Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനം: ആൾദൈവത്തിെന്‍റെ...

പീഡനം: ആൾദൈവത്തിെന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
പീഡനം: ആൾദൈവത്തിെന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
cancel

താനെ (മഹാരാഷ്​ട്ര): പിതാവി​​െൻറ അസുഖം ഭേദപ്പെടുത്താമെന്ന്​ വാഗ്​ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ 60കാരനായ ആൾദൈവത്തി​​െൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല അസി. സെഷൻസ്​ ജഡ്​ജി എ.എസ്​. ഭൈസാരെ തള്ളി. കേസിനെകുറിച്ച പ്രോസിക്യൂഷൻ ഭാഷ്യം ഇങ്ങനെ: അസമിലെ ഗുവാഹതിയിൽ ആശ്രമം നടത്തുന്ന ആൾദൈവം സമൂഹ മാധ്യമത്തിലൂടെയാണ്​ താനെ സ്വദേശിനിയായ 39കാരിയെ പരിചയപ്പെട്ടത്​.

തനിക്ക്​ അമാനുഷിക ശക്​തികളുണ്ടെന്നും യുവതിയുടെ പിതാവി​​െൻറ അർബുദരോഗം ഭേദപ്പെടുത്താമെന്നും പറഞ്ഞ്​ അസം, ഡൽഹി എന്നിവിടങ്ങളിൽവെച്ച്​ പീഡിപ്പിക്കുകയായിരുന്നു. പീഡനരംഗം പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്​തു. ചികിത്സക്കും പൂജക്കുമായി യുവതിയിൽനിന്ന്​ മൂന്നുലക്ഷം രൂപയും കൈപ്പറ്റി. കഴിഞ്ഞ ജൂണിലാണ്​ യുവതി താനെ പൊലീസിൽ പരാതി നൽകിയത്​. ആൾദൈവത്തിന്​ മൂന്ന്​ ഭാര്യമാരും മക്കളുമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casemalayalam newsgod Manmaharashtra Court
News Summary - Rape: Court Reject Advance Bail of God man in maharashtra -India News
Next Story