ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന "ആൾദൈവം" ഗുർമീത് റാം റഹിമിന് വീണ്ടും പരോൾ; ഇത്തവണ 40 ദിവസം
text_fieldsബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന 'ആൾദൈവം' ഗുർമീത് റഹിമിന് വീണ്ടും പരോൾ അനുവദിച്ചു. 2017ൽ അറസ്റ്റിലായതിനു ശേഷം ഇത് 14ാം തവണയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. മൂന്ന് മാസം മുമ്പാണ് 21 ദിവസത്തെ പരോൾ ലഭിച്ചത്.
തന്‍റെ ആശ്രമത്തിലെ 2 വിശ്വാസികളെ ബലാത്സംഗം ചെയ്ത കേസിൽ 2017 ലാണ് റഹിമിന് 20 വർഷത്തെ ജയിൽ ശിക്ഷ വിധിക്കുന്നത്. 2019ൽ മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ റഹിമും മൂന്ന് കൂട്ടാളികളും ശിക്ഷിക്കപ്പെട്ടു. തന്‍റെ മാനേജറിനെ കൊലപ്പെടുത്തിയ കേസിൽ 2002ൽ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു .എന്നാൽ ഈ കേസിൽ 2024ൽ റഹിമിനൊപ്പം നാലു പ്രതികളെ കുറ്റ വിമുക്തരാക്കി വിധി വന്നു.
ഏപ്രിൽ 9നാണ് ഏറ്റവും ഒടുവിൽ ഇയാൾക്ക് പരോൾ ലഭിക്കുന്നത്. മുൻ കാലങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പു സമയത്ത് റഹിമിന് പരോൾ അനുവദിച്ചത് ഏറെ അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. 2022ൽ മൂന്ന് തവണയാണ് റഹിമിന് പരോൾ ലഭിച്ചത്. ഒന്ന് ഫെബ്രുവരിയിൽ പഞ്ചാബ് നിയമ സഭ തെരഞ്ഞടുപ്പ് സമയത്തും രണ്ടാമത്തേത് ഹരിയാന തെരഞ്ഞടുപ്പ് സമയത്തും ഒക്ടോബറിൽ ഹരിയാനയിലെ ഉപ തെരഞ്ഞടുപ്പ് സമയത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനും പ്രസംഗിക്കുന്നതിനുമെല്ലാം അന്ന് റഹിമിന് വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

