ട്രെയിനുകൾ സ്ത്രീകൾക്ക് സുരക്ഷിതമോ? കണക്കുകൾ ഞെട്ടിക്കുന്നു
text_fieldsന്യൂഡൽഹി: 2017 - 19 കാലയളവിൽ ഇന്ത്യയിൽ ട്രെയിനിലും റെയിൽവെ സ്റ്റേഷനിലുമായി ബലാത്സംഗം ചെയ്യപ്പെട്ടത് 165 സ്ത്രീകൾ. ഇതുകൂടാതെ സ്ത്രീകളെ ആക്രമിച്ചതിന് 1,672 കേസുകൾ വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2017ൽ 51, ’18ൽ 70, ’19ൽ 44 ബലാത്സംഗങ്ങളാണ് നടന്നത്. ഇതിൽ 136 പേർ റെയിൽവെ സ്റ്റേഷനിലും പരിസരങ്ങളിലുമാണ് പീഡിപ്പിക്കപ്പെട്ടത്. ബാക്കി 29 കേസുകളിൽ ട്രെയിനിൽവെച്ചാണ് പീഡനം അരങ്ങേറിയത്. വിവരാവകാശ നിയമപ്രകാരം ചന്ദ്രശേഖർ ഗൗർ എന്ന ആക്ടിവിസ്റ്റാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
ഇക്കാലയളവിൽ ട്രെയിനിൽവെച്ച് 870 സ്ത്രീകൾ ആക്രമണത്തിനും പിടിച്ചുപറിക്കും ഇരയായിട്ടുണ്ട്. റെയിൽവെ സ്റ്റേഷനിലും പരിസരത്ത് 802 പേരും ആക്രമിക്കപ്പെട്ടു. 2019ൽ മാത്രം 55,826 കുറ്റകൃത്യങ്ങളാണ് റെയിൽവെ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് നടന്നത്. 2017ൽ ഇത് 71,055 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
