ചിന്മയാനന്ദിെൻറയും വിദ്യാർഥിനിയുടെയും ശബ്ദ സാമ്പ്ൾ ശേഖരിക്കാൻ അനുമതി
text_fieldsഷാജഹാൻപുർ: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിെൻറയും അദ്ദേഹത്തിനെതിരെ ബലാത്സംഗത്തിന് പരാതി നൽകിയ നിയമവിദ്യാർഥിനിയുടെയും ശബ്ദസാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി.
ഇരുവർക്കും പുറമെ ചിന്മയാനന്ദിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട മൂന്നു യുവാക്കളുടെയും സാമ്പിളെടുക്കാൻ സി.ജെ.എം കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകി. അഞ്ചുപേരെയും സാമ്പ്ൾ ശേഖരിക്കുന്നതിന് 15 ദിവസത്തേക്ക് ലഖ്നോയിലേക്കു കൊണ്ടുപോകാനും കോടതി അനുവദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
