Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗക്കൊല:...

ബലാത്സംഗക്കൊല: ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു

text_fields
bookmark_border
Delhi protest
cancel
camera_alt

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ല​​പ്പെ​ടു​ത്തി​യ സംഭവത്തിൽ മു​ഴു​വ​ൻ പ്ര​തി​ക​ളെയും പിടികൂടാത്തതിൽ പ്രതിഷേധിച്ച്​ എം.​െ​എ.​എ​മ്മി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി​യിൽ നടന്ന മെഴുകുതിരി മാർച്ച്​

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ല​​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. അ​ഖി​ലേ​ന്ത്യ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ പ്ര​തി​ഷേ​ധം വ്യാ​പി​പ്പി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ രം​ഗ​ത്തു​വ​ന്നു.

എം.​െ​എ.​എ​മ്മി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി​യു​ടെ 12 ഭാ​ഗ​ങ്ങ​ളി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 10 ദി​വ​സം ക​ഴ​ി​ഞ്ഞി​ട്ടും മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​ക​യോ അ​േ​ന്വ​ഷ​ണ​ത്തി​ന്​ ന​ട​പ​ടി​യെ​ടു​ക്കു​ക​യോ ചെ​യ്യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​മ​രം ശ​ക്തി​പ്പെ​ടു​ത്തി​യ​തെ​ന്ന്​ മ​ജ്​​ലി​സ്​ ഡ​ൽ​ഹി പ്ര​സി​ഡ​ൻ​റ്​ ക​ലീ​മു​ൽ ഹാ​ഫി​സ്​ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ ക​ലീ​മു​ൽ ഹ​ഖ്​ ചോ​ദി​ച്ചു. ഒ​രു പ്ര​തി​യെ പി​ടി​ച്ചി​ട്ടും ഒ​ളി​വി​ൽ പോ​യ മ​റ്റൊ​രു പ്ര​തി​യെ പി​ടി​ച്ചി​ട്ടി​ല്ലെ​ന്ന്​ ഹാ​ഫി​സ്​ കു​റ്റ​പ്പെ​ടു​ത്തി. യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി എ. ​റ​ഹ്​​മ​ത്തു​ന്നീ​സ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi rapeRape
News Summary - Rape and murder: Protests intensify in Delhi
Next Story