Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ ദലിത്​...

ഗുജറാത്തിൽ ദലിത്​ യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു കൊന്നു; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
rape case
cancel

മൊഡാസ: ഗുജറാത്തിൽ ദലിത്​ സ്​ത്രീയെ കൂട്ട ബലാത്സംഗം ചെയ്​തു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ മൂന്ന ുപേർ പിടിയിൽ. ആരവല്ലി ജില്ലയിൽ മൊഡാസ താലൂക്കിലാണ്​ സംഭവം. ഇൗമാസം ഒന്നിന്​ വീട്ടിൽനിന്ന്​ മൊഡാസ പട്ടണത്തിലേ ക്ക്​ പോയ​ യുവതിയുടെ മൃതദേഹം ദിവസങ്ങൾ കഴിഞ്ഞ്​ മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു​.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ഇവർ ക്രൂര പീഡനത്തിനിരയായതായി കണ്ടെത്തി. ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന ്നാലെയാണ്​ വിമൽ ഭർവാഡ്​, ദർശൻ ഭർവാഡ്​, ജിഗർ പാർമർ എന്നിവരെ ഞായറാഴ്​ച രാത്രി അറസ്​റ്റ്​ ചെയ്​തത്​. പ്രതികളിലൊരാൾ ഒളിവിലാണ്​.

പൊലീസ്​ പ്രാഥമിക​ാന്വേഷണ റിപ്പോർട്ട്​ പ്രകാരം നാലംഗ സംഘം യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്നു വരുത്താൻ മൃതദേഹം മരത്തിൽ കെ​ട്ടിത്തൂക്കി. അതേസമയം, ​പോസ്​റ്റ്​ മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം​ െചയ്യപ്പെ​േട്ടാ എന്നത്​ സ്ഥിരപ്പെട്ടിട്ടില്ലെന്നും മരണം ശ്വാസംമുട്ടിയാണെന്നും പൊലീസ്​ പറയുന്നു.


യുവതിയെ കൂട്ടബലാത്സംഗം ചെയ്​ത നാലുപേർക്ക്​ ജീവപര്യന്തം തടവ്​
ചെന്നൈ: വടക്കേന്ത്യൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്​ത നാലുപേരെ തഞ്ചാവൂർ മഹിള കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിച്ചു. മറ്റൊരു പ്രതിക്ക്​ ഏഴുവർഷത്തെ കഠിനതടവും വിധിച്ചു. തഞ്ചാവൂർ കുംഭകോണം സ്വദേശികളായ എസ്​. ദിനേഷ്​ (24), എം. വസന്ത് ​(21), എസ്​. പുരുഷോത്തമൻ(19), എസ്​. അൻപരശൻ (19) എന്നിവരാണ്​ പ്രതികൾ. ഒാ​േട്ടാ ഡ്രൈവർ ഗുരുമൂർത്തിയെ ഏഴുവർഷത്തെ കഠിനതടവിന്​ ശിക്ഷിച്ചു. യുവതിക്ക്​ രണ്ട്​ ലക്ഷം രൂപ നഷ്​ടപരിഹാരവും നൽകണം.

2018 ഡിസംബർ ഒന്നിന്​ രാത്രി 11 മണിക്ക്​ കുംഭകോണത്ത്​ ട്രെയിനിറങ്ങിയ ഡൽഹി സ്വദേശിനിയാണ്​ പീഡനത്തിനിരയായത്​.
കുംഭകോണത്ത്​ ബാങ്ക്​ ജോലിക്ക്​ ചേരാൻ എത്തിയതായിരുന്നു ഇൗ 25കാരി. തുടർന്ന്​ ഹോസ്​റ്റലിലേക്ക്​ ഒാ​േട്ടാറിക്ഷയിൽ പോകവേ കൂടുതൽ വാടക ഇൗടാക്കുന്നതിനായി ഡ്രൈവർ പല വഴികളിലൂടെയും കറങ്ങി. തുടർന്ന്​ വഴക്കിട്ട യുവതിയെ ഒാ​േട്ടാ ഡ്രൈവർ അർധരാത്രി റോഡിൽ ഇറക്കിവിടുകയായിരുന്നു. പിന്നീട്​ അതുവഴി ബൈക്കിലെത്തിയ അജ്ഞാതനോട്​ ലിഫ്​റ്റ്​ ചോദിച്ച്​ കയറി. ഇയാൾ നാച്ചിയാർ കോവിൽ എന്ന സ്ഥലത്തേക്ക്​ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഫോണിൽ നൽകിയ വിവരമനുസരിച്ച്​ മറ്റു മൂന്ന്​ സുഹൃത്തുക്കളും കുറ്റകൃത്യത്തിൽ പങ്കാളികളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapeViolence against women
News Summary - rape and kill
Next Story