കൂട്ടബലാത്സംഗക്കേസ് പ്രതി ആഗ്ര ജയിലിൽ തൂങ്ങിമരിച്ചു
text_fieldsആഗ്ര: കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് ആഗ്ര ജയിലിൽ തൂങ്ങിമരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. എന്നാൽ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മുകേഷിന്‍റെ ബന്ധുക്കൾ ആരോപിച്ചു.
തടവുമുറിയിൽ തോർത്തുമുണ്ടിൽ തൂങ്ങിനിൽക്കുന്ന രീതിയിലാണ് മുകേഷിനെ കണ്ടതെന്ന് ആഗ്ര ജയിൽ സൂപ്രണ്ട് അറിയിച്ചു. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തന്‍റെ മകൻ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മുകേഷിന്‍റെ പിതാവ് ആരോപിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിക്കാണ് മരിച്ചതായി വിവരം ലഭിച്ചത്. എന്നാൽ മറ്റ് വിവരങ്ങളൊന്നും പറഞ്ഞില്ല. മുകേഷിന്‍റെ മുഖത്ത് നഖം കൊണ്ട് മാന്തിയ പാടുകളുണ്ടെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.
