വിശ്വഹിന്ദു മഹാസഭാ നേതാവിൻെറ കൊലപാതകം മൂന്ന് പേർ അറസ്റ്റിൽ
text_fieldsമുംബൈ: വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ മുംബൈയിൽ അറസ് റ്റിൽ. ബച്ചനെതിരെ വെടിവെച്ചയാൾ ഉൾപ്പടെയാണ് മുംബൈയിൽ അറസ്റ്റിലായത്. ഇവരെ ഇന്ന് തന്നെ യു.പിയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
രഞ്ജിത് ബച്ചൻെറ ബന്ധുക്കളുടെ ഫോൺരേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊലപാതകം നടത്തിയതിന് ശേഷം പ്രതികൾ മുംബൈയിലേക്ക് പോവുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ യു.പിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഗോരഖ്പൂർ, റായ്ബറേലി എന്നിവടങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ഹിന്ദുമഹാസഭാ നേതാവായിരുന്ന രഞ്ജിത് ബച്ചനെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
