Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുലിനെ പൊതുസ്ഥലത്ത് തല്ലണമെന്ന് സവർക്കറുടെ പൗത്രൻ
text_fieldsbookmark_border
മുംബൈ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പൊതുസ്ഥലത്ത് തല്ലണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് അഭ്യർഥിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ വി.ഡി. സവർക്കറുടെ പൗത്രൻ രഞ്ജിത് സവർക്കർ. ശനിയാഴ്ച ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഭാരത് ബച്ചാവോ’ റാലിയിൽ, മാപ്പു പറയാൻ താൻ രാഹുൽ സവർക്കറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സവർക്കറുടെ പൗത്രൻ രംഗത്തെത്തിയത്.
അപകീർത്തി പരാമർശം നടത്തിയ രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കണം. തെൻറ പിതാമഹൻ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്ന് പുറത്തിറങ്ങാൻ അവരുടെ നിബന്ധനകൾ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
