കാർക്കശ്യത്തിെൻറ ആദ്യ വെടി ‘കേസ് പരാമർശിക്കൽ’ ആചാരത്തിനെതിരെ
text_fieldsന്യൂഡൽഹി: ചുമതലയേറ്റ് ഒന്നാം നമ്പർ കോടതിയിലെ കസേരയിൽ വന്നിരുന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കാർക്കശ്യത്തിെൻറ ആദ്യവെടി പൊട്ടിച്ചത് ഒന്നാം നമ്പർ കോടതിയിലെ ‘കേസ് പരാമർശിക്കൽ’ ആചാരത്തിനെതിരെ. മുഖസ്തുതിക്ക് മുതിർന്ന അഭിഭാഷകനെ അതിൽനിന്ന് കർശനമായി വിലക്കിയാണ് ജസ്റ്റിസ് ഗൊഗോയി തെൻറ ആദ്യ ദിനം തുടങ്ങിയത്. ഹരജിക്കാരനായ ബി.ജെ.പി നേതാവ് അഡ്വ. അശ്വനി കുമാർ ഉപാധ്യായ ഗൗൺ അണിഞ്ഞ് കേസ് വാദിക്കാനുള്ള അഭിഭാഷകനൊപ്പം എഴുന്നേറ്റ് നിന്നതും ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു.
ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങിയതോടെ സുപ്രീംകോടതിയിലെ പല സമവാക്യങ്ങളും ആചാരങ്ങളും മാറുകയാണെന്ന് തെളിയിക്കുകയായിരുന്നു പുതിയ ചീഫ് ജസ്റ്റിസ്. അദ്ദേഹം കസേരയിലിരുന്നതും ‘‘ജുഡീഷ്യറിയെന്ന കപ്പലിെൻറ കപ്പിത്താൻ’’എന്നു പറഞ്ഞ് മുഖസ്തുതിക്ക് തുനിഞ്ഞ അഡ്വ. മാത്യു നെടുമ്പാറയോട് ‘‘ മിസ്റ്റർ നെടുമ്പാറ, ഇതിവിടെ ആവശ്യമില്ലെന്നും ഇതല്ല ആ സ്ഥലമെന്നും’’ ചീഫ് ജസ്റ്റിസ് വിലക്കി.
തുടർന്നാണ് സുപ്രീംകോടതിയിൽ പുതുതായി സമർപ്പിച്ച ഹരജികൾ അടിയന്തരമായി പരിഗണിക്കുന്നതിന് അഭിഭാഷകർ നടത്തുന്ന ‘െമൻഷനിങ്’ (കേസ് പരാമർശിക്കൽ) സമ്പ്രദായം തുടരില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ആരെയെങ്കിലും വിട്ടയക്കുകയോ തൂക്കിക്കൊല്ലുകയോ കുടിയൊഴിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത്തരം കേസുകൾ പരാമർശിക്കാം. അതിനപ്പുറത്ത് ഒരു കേസും വേണ്ട. ഇത്തരം കാര്യങ്ങൾക്ക് മാനദണ്ഡങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അതുകഴിഞ്ഞ് മതി കേസ് പരാമർശിക്കലെന്നും ജസ്റ്റിസ് ഗൊഗോയി ഒാർമിപ്പിച്ചു.
കേസ് പരാമർശിക്കാനായി രാവിലെ താൻ മുംൈബയിൽനിന്ന് വന്നതാണെന്ന് ഒരു അഭിഭാഷകൻ പറഞ്ഞിട്ടും കേൾക്കാൻ ചീഫ് ജസ്റ്റിസ് തയാറായില്ല. എവിടെനിന്ന് പറന്നു വന്നതാണെങ്കിലും അതനുവദിക്കില്ല എന്നായിരുന്നു ജസ്റ്റിസിെൻറ മറുപടി.
ഏഴു മ്യാന്മർ അഭയാർഥികളെ നാടുകടത്താനുള്ള ശ്രമത്തിനെതിരെയുള്ള അപേക്ഷ പരാമർശിക്കാൻ വന്ന അഡ്വ. പ്രശാന്ത് ഭൂഷണെയും അദ്ദേഹം അനുവദിച്ചില്ല. നാടുകടത്തിയാൽ അവർ കൊല്ലപ്പെേട്ടക്കും എന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞുനോക്കിയെങ്കിലും അപേക്ഷയുടെ ഉള്ളടക്കം മുഴുവൻ കാണാതെ അടിയന്തരമായി പരിഗണിക്കാൻ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇപ്പോൾതന്നെ അഞ്ചു മിനിറ്റ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ബാക്കിയുള്ളവരെക്കൂടി മടക്കിവിട്ട് അദ്ദേഹം മുൻകൂട്ടി നിശ്ചയിച്ച കേസുകളുടെ നടപടിക്രമങ്ങളിലേക്ക് കടന്നു.
തെൻറ പൊതുതാൽപര്യ ഹരജി വാദിക്കാനുള്ള അഭിഭാഷകെനാപ്പം ഗൗൺ ധരിച്ച് അഭിഭാഷക ബെഞ്ചിെൻറ മുൻനിരയിൽ എഴുന്നേറ്റുനിന്ന ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായയോട് കോടതിയുടെ മര്യാദ സൂക്ഷിക്കണമെന്നും മേലിൽ ഇത് ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി. ഹരജിക്കാരൻ ആണെങ്കിൽ ഗൗൺ ധരിച്ച് വരുകയാണോ കോടതി മര്യാദയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
