Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിന് ശേഷം അടിയന്തര കേസുകൾ; അവധിക്കാല ബെഞ്ചിൽ ചീഫ് ജസ്റ്റിസും
text_fieldsbookmark_border
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള അടിയന്തര കേസുകൾ പരിഗണിക്കേണ്ട സുപ്രീംകോടത ിയുടെ അവധിക്കാല ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും.മേയ് 25 മുതൽ 30 വരെയാണ് ഇൗ ബെഞ്ച് പ്രവർത്തിക്കുക.
അവധിക്കാല ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്നത് തീർത്തും അസാധാരണ സംഭവമാണ്. എല്ലാ വർഷവും അവധിക്കാല ബെഞ്ച് രൂപവത്കരിക്കുമെങ്കിലും അധ്യക്ഷസ്ഥാനത്ത് ചീഫ് ജസ്റ്റിസ് വരുന്നത് ആദ്യമാണ്.
ജസ്റ്റിസ് എം.ആർ. ഷായാണ് മറ്റൊരു അംഗം. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മേയ് 23ന് പ്രഖ്യാപിച്ച ശേഷം സർക്കാർ രൂപവത്കരണം സംബന്ധിച്ച് തർക്കമുണ്ടായാൽ അത് കേൾക്കേണ്ടത് അവധിക്കാല ബെഞ്ചാണ്. വാർഷിക വേനലവധിക്ക് മേയ് 13ന് സുപ്രീംകോടതി അടക്കും. ജൂൺ 30വരെ അവധി കഴിഞ്ഞ് ജൂലൈ ഒന്നിന് തുറക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story