Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ വെടിനിർത്തൽ...

കശ്​മീരിലെ വെടിനിർത്തൽ ദീർഘിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

text_fields
bookmark_border
കശ്​മീരിലെ വെടിനിർത്തൽ ദീർഘിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: റമദാൻ മാസത്തോട്​ അനുബന്ധിച്ച്​ കശ്​മീർ താഴ്​വരയി​ൽ ഏർപ്പെടുത്തിയ താൽക്കാലിക വെടിനിർത്തൽ കേന്ദ്രസർക്കാർ ദീർഘിപ്പിക്കുന്നു. ഇതുവരെ കശ്​മീരിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ വെടിനിർത്തലിന്​ ലഭിച്ചിട്ടുള്ളത്​. ഇതാണ്​ വെടിർത്തൽ ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിക്കുന്നത്​.

കശ്​മീരിൽ വെടിനിർത്തൽ നില നിൽക്കു​േമ്പാഴും അന്താരാഷ്​​്ട്ര അതിർത്തിയിൽ നിരന്തരമായി പ്രകോപനം സൃഷ്​ടിച്ച്​ പാകിസ്​താൻ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത്​ ഇപ്പോൾ നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിൽ പ്രകോപിതരായാണ്​ പാകിസ്​താൻ അതിർത്തിയിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നതെന്നാണ്​ കേന്ദ്രത്തി​​​െൻറ വിലയിരുത്തൽ. 

അതേ സമയം, അതിർത്തിയിൽ പാകിസ്​താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 5 സിവിലയൻമാർ കൊല്ലപ്പെടുകയും 30 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന്​ ശേഷം ഇന്ത്യൻ സൈന്യത്തിന്​ നേരെ കല്ലെറിയുന്ന സംഭവങ്ങളിൽ കാര്യമായ കുറവുണ്ടായെന്ന്​ കശ്​മീർ ഡി.ജി.പി എസ്​.പി വാഹിദ്​ പ്രതികരിച്ചു. മെയ്​ 17 മുതൽ 20 വരെയുള്ള തീയതികൾ ആറ്​ സംഭവങ്ങൾ മാത്രമാണ്​ ഇത്തരത്തിൽ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsRamzan Ceasefire
News Summary - Ramzan Ceasefire May be Extended, Rattled Pakistan’s Border Firing Proof of it Working: Govt-india news
Next Story