ന്യൂഡൽഹി: അഭിപ്രായങ്ങളിൽ വിയോജിക്കാമെങ്കിലും പൗരന്മാരുടെ അന്തസ്സ് ഹനിക്കരുെതന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തെ സ്ഥാപനങ്ങൾ അച്ചടക്കത്തിലും ധാർമികതയിലും സത്യസന്ധതയിലും മാതൃകയാകണം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തികൾക്കുപരി സ്ഥാപനങ്ങൾക്കാണ് പ്രാധാന്യമെന്ന് ഉണർത്തിയ അദ്ദേഹം സ്ഥാപനങ്ങൾ തമ്മിൽ പരസ്പര ബഹുമാനവും സൗഹൃദവും സൂക്ഷിക്കണമെന്ന് പറഞ്ഞു.
ദാരിദ്ര്യം എന്ന ശാപം കഴിയുന്നതും വേഗം തുടച്ചുനീക്കണം. വിശുദ്ധവും ധാർമികവുമായ ബാധ്യതയാണിത്. ഇൗ കാര്യത്തിൽ ഒരു ജനാധിപത്യസംവിധാനത്തിൽ ഒത്തുതീർപ്പില്ല. പൗരബോധമുള്ള സമൂഹത്തിനേ പൗരബോധമുള്ള രാഷ്ട്രം വാർെത്തടുക്കാനാവൂ. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ പൗരന്മാർ പരസ്പരം മാനിക്കപ്പെടണം. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കണം. ആഘോഷമായാലും പ്രതിഷേധമായാലും അയൽക്കാർക്ക് അത് തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് രാഷ്ട്രപതി പറഞ്ഞു.
ദശലക്ഷക്കണക്കിന് ജനങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധിയുെട നേതൃത്വത്തിൽ നടത്തിയ പോരാട്ടത്തിെൻറ വിജയംകൂടിയാണ് രാജ്യത്തിന് ലഭിച്ച ഭരണഘടന. രാഷ്ട്ര പുരോഗതി ലക്ഷ്യമാക്കി ആത്മാർപ്പണവും ദൃഢനിശ്ചയവും പ്രതിബദ്ധതയും സൂക്ഷിക്കാനുള്ള കാലംകൂടിയാണിത്.
ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മൾ പല കാര്യങ്ങളും നേടിയിട്ടുണ്ട്. എന്നാൽ, പലതും പൂർത്തിയാക്കാൻ ബാക്കിയുണ്ട്. താഴെത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പ്രദാനം ചെയ്തിട്ടിെല്ലങ്കിൽ രാജ്യത്തിന് സംതൃപ്തമായിരിക്കാൻ കഴിയില്ലെന്ന് രാഷ്ട്രപതിയായശേഷമുള്ള ആദ്യത്തെ റിപ്പബ്ലിക്ദിന പ്രസംഗത്തിൽ രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2018 10:20 PM GMT Updated On
date_range 2018-07-26T10:49:59+05:30വിയോജിക്കാം; പക്ഷേ, അന്തസ്സ് കെടുത്തരുത് –രാഷ്ട്രപതി
text_fieldsNext Story