Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാംനാഥ്​ കോവിന്ദിനെ...

രാംനാഥ്​ കോവിന്ദിനെ വിമർശിച്ച റാണ അയ്യൂബി​െനതിരെ ബി.ജെ.പി പരാതി

text_fields
bookmark_border
രാംനാഥ്​ കോവിന്ദിനെ വിമർശിച്ച റാണ അയ്യൂബി​െനതിരെ ബി.ജെ.പി പരാതി
cancel

ന്യൂ​ഡ​ൽ​ഹി: എ​ൻ.​ഡി.​എ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദി​െ​ന വി​മ​ർ​ശി​ച്ച്​  ട്വീ​റ്റ്​ ചെ​യ്​​ത​തി​ന്​ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക റാ​ണ അ​യ്യൂ​ബി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി. ബി.​ജെ.​പി വ​ക്​​താ​വ്​ നു​പൂ​ർ ശ​ർ​മ​യാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. എ​ൻ.​ഡി.​എ​യു​ടെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി​യെ അ​പ​മാ​നി​ക്കു​ന്ന​തും വി​ദ്വേ​ഷം നി​റ​ഞ്ഞ​തു​മാ​ണ്​ റാ​ണ​യു​ടെ ട്വി​റ്റ​ർ​ പോ​സ്​​റ്റെ​ന്നാ​ണ്​ നു​പൂ​ർ ശ​ർ​മ​യു​ടെ പ​രാ​തി. ‘പ്ര​തി​ഭ പാ​ട്ടീ​ലാ​ണ്​ മോ​ശം രാ​ഷ്​​ട്ര​പ​തി​യെ​ന്നാ​ണ്​ നി​ങ്ങ​ൾ വി​ചാ​രി​ച്ചി​രു​ന്ന​ത്​ എ​ന്ന്​ പ​ന്ത​യം വെ​ക്കാം’ എ​ന്നാ​യി​രു​ന്നു കോ​വി​ന്ദി​​നെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ റാ​ണ​യു​ടെ ട്വീ​റ്റ്. 

പ​ട്ടി​ക ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം കേ​സ്​ എ​ടു​ക്ക​ണ​മെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ ആ​വ​ശ്യം. ​അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന്​ നു​പൂ​ർ ശ​ർ​മ​ക്ക്​ മ​റു​പ​ടി​യാ​യി റാ​ണ വീ​ണ്ടും ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു. ​പ്ര​ശ​സ്​​തി​ക്കു വേ​ണ്ടി​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​തെ​ങ്കി​ൽ നി​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ കു​റി​ച്ച്​ പ​രാ​മ​ർ​ശി​ക്കു​ന്ന ത​​​​െൻറ ‘ഗു​ജ​റാ​ത്ത്​ ഫ​യ​ൽ​സ്’​ എ​ന്ന പു​സ്​​ത​കം അ​യ​ച്ചു ത​രാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. റാ​ണ അ​യ്യൂ​ബി​െ​ന മു​മ്പും ബി.​ജെ.​പി വേ​ട്ട​യാ​ടി​യി​രു​ന്നു. 

2016ൽ ​പു​റ​ത്തു​വ​ന്ന റാ​ണ അ​യ്യൂ​ബ് എ​ഴു​തി​യ ‘ഗു​ജ​റാ​ത്ത് ഫ​യ​ൽ​സ്: അ​നാ​ട്ട​മി ഓ​ഫ് ക​വ​ർ അ​പ്’ എ​ന്ന പു​സ്ത​കം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ പു​സ്ത​കം അ​ന്ന്​ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്കും ബി.​ജെ.​പി​ക്കും ത​ല​വേ​ദ​ന സൃ​ഷ്​​ടി​ച്ചി​രു​ന്നു. തെ​ഹ​ൽ​ക്ക​യി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ ന​ട​ത്തി​യ സ്​​റ്റി​ങ്​​  ഓ​പ​റേ​ഷ​നു​ക​ളി​ലൂ​ടെ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളാ​ണ്​ പു​സ്ത​ക​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rana ayyubRamnath kovindBJPBJP
News Summary - ramnath kovind: bjp petition against rana ayyub
Next Story