Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 5:56 AM IST Updated On
date_range 5 Aug 2017 5:56 AM ISTഡൽഹി സർവകലാശാല അധ്യാപകർ ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചെന്ന് പൊലീസ്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ അഞ്ച് അധ്യാപകർ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ഡൽഹി പൊലീസ്. ജെ.എൻ.യു വിദ്യാർഥിനേതാക്കളായ ഉമർ ഖാലിദിെനയും ഷഹ്ല റാഷിദിെനയും രാംജാസ് കോളജിൽ എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചതുമായി ബന്ധെപ്പട്ട് നടന്ന പ്രതിഷേധപരിപാടിയിലാണ് അധ്യാപകർ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കാണിച്ച് ഡൽഹി കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കശ്മീർ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, ബസ്തർ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, അവരും ഞങ്ങളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, പൊലീസ് പുറത്തുപോകൂ, ഞങ്ങളുടെ ഉമറിനെ തിരിച്ചുകൊണ്ടുവരൂ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചതായാണ് പരാതി. മുകുൾ മൻഗ്ലിക്, വീനീത ചന്ദ്ര, ദേബ്രജ് മുഖർജി, എൻ.എ. ജേക്കബ്, ബിനുലാൽ എന്നീ അധ്യാപകർക്കെതിരെയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഫെബ്രുവരി 21ന് രാംജാസ് കോളജിൽ ഉമർ ഖാലിദിെനയും ഷഹ്ല റാഷിദിെനയും പെങ്കടുപ്പിച്ച് നടത്തിയ ലിറ്റററി ഫെസ്റ്റിനുനേരെ എ.ബി.വി.പി പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. ഇതിനെതിരെ സർവകലാശാലയിൽ കനത്തപ്രതിഷേധം ഉയർന്നു. ഇതിനെതിരെ എ.ബി.വി.പിയും പൊലീസും ചേർന്ന് വ്യാപകഅക്രമം നടത്തിയിരുന്നു. അക്രമങ്ങളിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്ന കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമെഹർ കൗറിനെ എ.ബി.വി.പി പ്രവർത്തകൻ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story