Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരമേശ്​ ജാർക്കിഹോളി...

രമേശ്​ ജാർക്കിഹോളി ബി.ജെ.പി ക്യാമ്പിൽ; എതിരിടാൻ കോൺഗ്രസി​െൻറ ‘ഒാപറേഷൻ കൈ’

text_fields
bookmark_border
രമേശ്​ ജാർക്കിഹോളി ബി.ജെ.പി ക്യാമ്പിൽ; എതിരിടാൻ കോൺഗ്രസി​െൻറ  ‘ഒാപറേഷൻ കൈ’
cancel

ബംഗളൂരു: കർണാടകയിൽ ഒാപറേഷൻ താമരയുടെ അഭ്യൂഹമുണർത്തി വിമത കോൺഗ്രസ്​ എം.എൽ.എ രമേശ്​ ജാർക്കിഹോളി ബി.ജെ.പി ക്യാമ ്പിൽ. മുൻ കോൺഗ്രസ്​ എം.എൽ.എ ഉമേഷ്​ ജാദവിന്​ ബംഗളൂരുവിലെ ഹോട്ടലിൽ നൽകിയ അനൗദ്യോഗിക സ്വീകരണത്തിലാണ്​ ബി.ജെ.പി യുടെ ഒാപറേഷൻ താമരക്ക്​ നേതൃത്വം നൽകുന്ന നേതാക്കൾക്കൊപ്പം രമേശ്​ ജാർക്കിഹോളി കഴിഞ്ഞ ദിവസം ചേർന്നത്​.

ഇത ി​​െൻറ ഫോ​േട്ടായും പുറത്തുവന്നിട്ടുണ്ട്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ബി.ജെ.പിയിൽ ചേർന്ന മുൻ കോ ൺഗ്രസ്​ എം.എൽ.എമാരായ സി.പി. യോഗേശ്വർ, മല്ലികയ്യ ഗു​േട്ടദാർ എന്നിവരും കൂടെയുണ്ടായിരുന്നു. ​സഖ്യസർക്കാറിൽ അസംതൃപ്​തിയുള്ള എം.എൽ.എമാരെ രമേശ്​ ജാർക്കിഹോളിയുടെ നേതൃത്വത്തിൽ ഗോവയിലേക്ക്​ മാറ്റാനാണ്​ പദ്ധതി. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോർട്ട്​ അഗ്വാഡയിൽ 30 മുറികൾ ബുക്ക്​ ചെയ്​തതായാണ്​ വിവരം.

രമേശ്​ ജാർക്കിഹോളി അധികകാലം കോൺഗ്രസിനൊപ്പമുണ്ടാവില്ലെന്ന വെളിപ്പെടുത്തലുമായി സഹോദരനും മന്ത്രിയുമായ സതീഷ്​ ജാർക്കിഹോളി ശനിയാഴ്​ച രംഗത്തെത്തി. മേയ്​ 29 മുതൽ ബി.ജെ.പി വീണ്ടും ഒാപറേഷൻ താമര ആരംഭിക്കും. എന്നാൽ, അത്തരം നീക്കത്തെ എതിരിടാൻ കോൺഗ്രസ്​ മാനസികമായി തയാ​െറടുത്തു കഴിഞ്ഞു.

ഞങ്ങളുടെ എം.എൽ.എമാരെ ലക്ഷ്യമിട്ടാൽ ‘ഒാപറേഷൻ കൈ’ ഞങ്ങളും ആസൂത്രണം ചെയ്യും^ സതീഷ്​ ജാർക്കിഹോളി പറഞ്ഞു.കോൺഗ്രസ്​ എം.എൽ.എമാരായ ബസനഗൗഡ ദൊഡ്​ഡാൽ (റായ്​ച്ചൂർ റൂറൽ), ബി.സി. പാട്ടീൽ (ഹിരേകരൂർ), ശ്രീമന്ത്​ ഗൗഡ പാട്ടീൽ (കഗ്​വാഡ), ശിവറാം ഹെബ്ബാർ (യെല്ലാപുര), പ്രതാപ്​ഗൗഡ പാട്ടീൽ (മസ്​കി), ജെ.എൻ. ഗണേശ്​ (കാംബ്ലി), ബി. നാഗേന്ദ്ര (ബെള്ളാരി), ജെ.ഡി^എസ്​ എം.എൽ.എ നാരായണ ഗൗഡ (കെ.ആർ പേട്ട്​) എന്നിവരാണ്​ ബി.ജെ.പി വലയത്തിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaBJPRamesh Jarkiholi
News Summary - Ramesh Jarkiholi inching closer to BJP
Next Story