Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമേശ് ചെന്നിത്തല ഉദ്ധവ് താക്ക​െറയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
Ramesh Chennithala, Uddhav Thackeray
cancel
camera_alt

രമേശ് ചെന്നിത്തല ശിവസേന (യു. ബി. ടി ) നേതാവ് ഉദ്ധവ് താക്കറെയെ കാണുന്നു. സൻജയ് റാവുത്ത്, മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാപട്ടോലെ, മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷാ ഗെയിക്ക്വാദ്, ആദിത്യ താക്കറെ എന്നിവർ സമീപം

മുംബൈ: മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ശിവസേന (യു.ബി.ടി) അധ്യക്ഷനും മുൻ സംസ്ഥാന മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ബാന്ദ്രയിലെ ‘മാതോശ്രീ’യിൽ ചെന്നാണ് ഉദ്ധവിനെ കണ്ടത്. മഹാരാഷ്ട്രയുടെ ചുമതലയേറ്റതിന് ശേഷം ആദ്യാമായാണ് ചെന്നിത്തല, ഉദ്ധവുമായി കൂടിക്കാഴ്ച നടത്തുന്നത്.

വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനവും നിലവിലെ രാഷ്ട്രീയാന്തരീക്ഷവും ഇരുവരും ചർച്ചചെയ്തു. എം.പി.സി.സി അധ്യക്ഷൻ നാന പടോലെ, മുംബൈ റീജ്യണൽ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയിക്വാദ് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചു. കൂട്ടിക്കാഴ്ചയിൽ ഉദ്ധവിന്റെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ, പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് എന്നിവരും സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിൽ എൻ.സി.പി സ്ഥാപകൻ ശരദ് പവാർ അടക്കമുള്ള മഹാവികാസ് അഗാഡിയിലെ മറ്റ് നേതാക്കളെയും ചെന്നിത്തല കാണുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramesh Chennithala met with Uddhav Thackeray
Next Story