Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ നിയന്ത്രണങ്ങൾക്കിടെ കൂട്ട സൂര്യനമസ്​കാരത്തിനൊരുങ്ങി രാംദേവും ഗോവ സർക്കാറും

text_fields
bookmark_border
ramdev
cancel

പനാജി: കോവിഡ്​ പ്രതിരോധത്തി​​​​െൻറ ഭാഗമായി രാജ്യമാകെ നിയന്ത്രണങ്ങൾ കടുപ്പിക്കു​ന്നതിനിടെ വിദ്യാർഥികളെ പ​െങ്കടുപ്പിച്ച്​ കൂട്ട സൂര്യനമസ്​കാരം സംഘടിപ്പിക്കാൻ ബാബ രാംദേവ്​ തയാറെടുക്കുന്നു. ലോക റെക്കോഡ്​ ലക്ഷ്യമിട്ട്​ ​ഗോവ സർക്കാറി​​​െൻറ സഹായത്തോടെ ഏപ്രിൽ 20 നാണ്​ പരിപാടി സംഘടിപ്പിക്കുന്നതെന്ന്​ ടൈംസ്​ ഒാഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നു.

വൈകീട്ട്​ 3.30 മുതൽ ഏഴുമണി വരെ നടക്കുന്ന പരിപാടിയിൽ കുട്ടികളെ പ​​െങ്കടുപ്പിക്കണമെന്നാവശ്യപ്പെട്ട്​ സംസ്​ഥാന സർക്കാർ സ്​കൂളുകൾക്ക്​ സർക്കുലർ അയച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനത്തി​​​െൻറ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ച അതേ ദിവസം തന്നെയാണ്​ ഈ സർക്കുലറും അയച്ചത്​.

ഏപ്രിൽ 20ന്​ നടക്കുന്ന പരിപാടിക്കായി എ​പ്രിൽ 15 മുതൽ പരിശീലനവും നടക്കുമത്രെ. എത്ര കുട്ടികളെയാണ്​ പ​​ങ്കെടുപ്പിക്കുന്നത്​​ എന്ന്​ പറയുന്നി​ല്ലെങ്കിലും പരിപാടി ഏഷ്യ ബുക്ക്​ ​ഓഫ്​ റെക്കോർഡ്​സിൽ റജിസ്​റ്റർ ചെയ്​താണ്​ നടത്തുന്നത്​.

യോഗ ഗുരു ബാബ രാദേവും ഗോവ മുഖ്യമന്ത്രിയും പരിപാടിയിൽ പ​​ങ്കെടുക്കുമെന്നും ഗോവ വിദ്യാഭ്യാസ ഡയറക്​ടർ വന്ദന റാവു സ്​കൂളുകൾക്ക്​ അയച്ച സർക്കുലറിൽ പറയുന്നു. ബാബ രാദേവി​​​െൻറ പതജ്ഞലി യുവ ഭാരത്​, ഭാരത്​ സ്വാഭിമാൻ ട്രസ്​റ്റ്​, പതജ്ഞലി യോഗപീഠ്​ എന്നിവയാണ്​ പരിപാടിയുടെ സംഘാടകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdevramdevcorona virus
News Summary - Ramdev Eyes World Record With Mass Surya Namaskar
Next Story