
Photo credit: PTI/File
കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ് സ്ഥിരീകരിച്ചു. ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അത്തേവാലയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
'എെൻറ കോവിഡ് പരിശോധനഫലം പോസിറ്റീവാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി മെഡിക്കൽ ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇൗ സമയത്തിനുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊറോണ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ആശങ്കവേണ്ട. നിലവിൽ ഷെഡ്യൂൾ ചെയ്തിരുന്ന പരിപാടികൾ റദ്ദാക്കി' -അത്തേവാല ട്വിറ്ററിൽ കുറിച്ചു.
നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം നടത്തിയ നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ (എ)യിൽ ചേരുന്നതിെൻറ ചടങ്ങ് കഴിഞ്ഞദിവസം മുംബൈയിൽവെച്ച് സംഘടിപ്പിച്ചതിൽ രാംദാസ് അത്തേവാലയും പെങ്കടുത്തിരുന്നു. അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു പായലിെൻറ പാർട്ടി പ്രവേശനം. നിരവധി പ്രമുഖരും ചടങ്ങിൽ പെങ്കടുത്തിരുന്നു.
തിങ്കളാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.