Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമദാസ്​ അത്​വാലക്ക്​...

രാമദാസ്​ അത്​വാലക്ക്​ സ്​റ്റേജിൽ മർദ്ദനം; ഒരാൾ കസ്​റ്റഡിയിൽ

text_fields
bookmark_border
രാമദാസ്​ അത്​വാലക്ക്​ സ്​റ്റേജിൽ മർദ്ദനം; ഒരാൾ കസ്​റ്റഡിയിൽ
cancel

താനെ: കേന്ദ്ര സാമൂഹ്യനീതി വകുപ്പ്​ മ​ന്ത്രിയും റിപബ്ലിക്കൻ പാർട്ടി ഒാഫ്​ ഇന്ത്യ(അത്​വാല) അധ്യക്ഷനുമായ രാമദാ സ്​ അത്​വാലയെ സ്​റ്റേജിൽ മർദ്ദനമേറ്റു. പ്രവീൺ ഗൊസാവി(30) എന്നയാളാണ്​ മന്ത്രിയെ മർദ്ദിച്ചത്​. ഇയാളെ പൊലീസ്​ കസ ്​റ്റഡിയിലെടുത്തു. മഹാരാഷ്​ട്രയിലെ അമ്പർനാഥിൽ ഒരു പൊതുപരിപാടിയിൽ സംസാരിച്ച്​ കഴിഞ്ഞ ഉടനെയായിരുന്നു സംഭവം.

പ്രവീൺ ഗൊസാവി മന്ത്രിക്കരികിലേക്ക്​ നടന്നു ചെന്ന്​ മർദ്ദിക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. സംഭവം നടന്ന ഉടൻ പരിപാടിക്കെത്തിയ ആർ.പി.​െഎ(എ) പ്രവർത്തകർ ചേർന്ന്​ ഗൊസാവിയെ മർദ്ദിച്ചു. പൊലീസ്​ ഇട​െപട്ടാണ്​ ഗൊസാവിയെ മർദ്ദനത്തിൽ നിന്ന്​ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്​. ഇയാൾ മുൻ ആർ.പി.​െഎ(എ) പ്രവർത്തകനാണെന്ന്​ പൊലീസ്​ പറഞ്ഞു.

അതേസമയം, തനിക്ക്​ മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ്​ പരാജയപ്പെട്ടതായി രാമദാസ്​ അത്​വാല കുറ്റപ്പെടുത്തി. ത​​​​െൻറ പ്രശസ്​തിയിൽ അസൂയ പൂണ്ടവർ തനിക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union MinisterRamdas Athawalemalayalam newsRamdas Athawale slapped
News Summary - Ramdas Athawale Allegedly Slapped, Blames Cops For Inadequate Security -india news
Next Story