Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖിംപുർ ഖേരിയിലെ...

ലഖിംപുർ ഖേരിയിലെ മാധ്യമപ്രവർത്തക​െൻറ മരണം; നുണ അടിച്ചേൽപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
ലഖിംപുർ ഖേരിയിലെ മാധ്യമപ്രവർത്തക​െൻറ മരണം; നുണ അടിച്ചേൽപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നെന്ന്​ ബന്ധുക്കൾ
cancel

ലഖ്​നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക​െൻറ മരണത്തിൽ ദുരൂഹതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്​. പ്രാദേശിക ചാനലി​ൽ ജോലിചെയ്യുന്ന 35കാരനായ രമൻ കശ്യപാണ്​ ലഖിംപുരിൽ കൊല്ലപ്പെട്ടത്​. കർഷകർക്കൊപ്പം രമണും കാറിനടിയിൽ അകപ്പെടുകയായിരുന്നുവെന്നാണ്​ വിവരം. ഇൗ മരണത്തിൽ ദുരൂഹയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായി രമണി​െൻറ സേഹാദരൻ പവൻ കശ്യപാണ്​ ആരോപിച്ചിരിക്കുന്നത്​.

സഹോദര​ൻ പറയുന്നത്​

തന്നെ കാണാൻ വന്ന ഒരു ദേശീയ മാധ്യമത്തി​െൻറ റിപ്പോർട്ടർ സഹോദര​െൻറ മരണത്തെക്കുറിച്ച്​ തന്നോട്​ തർക്കിച്ചെന്ന് പവൻ പറയുന്നു. ചില മാധ്യമപ്രവർത്തകർ അവരുടെ വാക്കുകൾ ഞങ്ങളെക്കൊണ്ട്​ പറയിക്കാൻ ശ്രമിക്കുന്നുണ്ട്​. കർഷകർ അവനെ വടികൾ കൊണ്ട് അടിച്ചെന്നും അങ്ങിനെയാണ്​ മരിച്ചതെന്നുമാണ്​ അത്തരക്കാർ പറയുന്നത്​. എന്നാൽ അങ്ങനെയല്ലെന്ന് ഞങ്ങൾക്ക്​ നന്നായി അറിയാം. ന്യൂസ്​ ലോൻഡ്രിക്​ നൽകിയ അഭിമുഖത്തിൽ പവൻ പറഞ്ഞു. കർഷകരും ബി.ജെ.പിക്കാരും തമ്മിലുള്ള സംഘർഷത്തിലാണ്​ സഹോദരൻ കൊല്ലപ്പെട്ടതെന്നാണ്​ ചില മീഡിയകൾ പറയാൻ ശ്രമിക്കുന്നത്​. ദേശീയ ചാനലായ ആജ്​തക്കി​െൻറ റിപ്പോർട്ടറാണ്​ ഇതിന്​ ശ്രമിച്ചതെന്നും പവൻ പറഞ്ഞു.


'മാധ്യമങ്ങളും രാഷ്ട്രീയം കളിക്കുകയാണെ'ന്നാണ്​ പവൻ കശ്യപ്​ പറയുന്നത്​. ബിജെപിയും സംഭവം മാറ്റിമറിക്കാൻ ശ്രമിക്കുകയാണ്​. എ​െൻറ സഹോദരനെ കർഷകർ മർദ്ദിച്ചുവെന്ന് പരാതി നൽകാൻ പോലീസും സമ്മർദ്ദം ചെലുത്തുന്നുണ്ട്​. 'ഞങ്ങളുടെ പരാതിയിൽ, ആശിഷ് മിശ്രയുടെ തൊഴിലാളികളുമായി മൂന്ന് വാഹനങ്ങൾ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ്​ സഹോദൻ കൊല്ലപ്പെട്ടതെന്ന് ഞങ്ങൾ എഴുതിയിട്ടുണ്ട്​. ഈ വാഹനങ്ങളുടെ ഉടമകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നത്​'-സംഭവത്തിന് ഒരു ദിവസം കഴിഞ്ഞ് കുടുംബം നൽകിയ പരാതി പരാമർശിച്ച് പവൻ പറഞ്ഞു.

മകനെ മർദ്ദിച്ചു കൊലപ്പെടുത്തിയതായുള്ള മാധ്യമവാർത്തകൾ രമ​െൻറ പിതാവും തള്ളിക്കളഞ്ഞിരുന്നു. കാർ ഇടിക്കുകയും കുറച്ചുദൂരം വലിച്ചിഴക്കുകയും ചെയ്​തതായും പിതാവ് പറയുന്നു. ഇതി​െൻറ തെളിവായി കശ്യപി​െൻറ ശരീരത്തിൽ അടയാളങ്ങൾ ഉണ്ടായിരുന്നെന്നും ഞാനത്​ കണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അക്രമ സംഭവത്തിനുശേഷം​ മണിക്കൂറുകൾ കഴിഞ്ഞാണ്​ ശേഷമാണ്​ രമന്‍റെ മൃതദേഹം കണ്ടുകിട്ടിയത്​. സംഭവ സമയത്ത്​ മകനെ കാണാനില്ലായിരുന്നുവെന്നും പിതാവ്​ രാം ധുലാരി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistmediabrotherLakhimpur Kheri
News Summary - Raman Kashyap’s family says he wasn't 'beaten up' by farmers, accuses Aaj Tak of 'false narrative'
Next Story