Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിനെ തെരഞ്ഞെടുത്തത്​ കേരളം ചെയ്​ത വിനാശകരമായ കാര്യം -രാമചന്ദ്ര ഗുഹ

text_fields
bookmark_border
ramachandra-guha
cancel

കോഴിക്കോട്​: രാഹുൽ ഗാന്ധിയെ എം.പിയായി തെരഞ്ഞെടുത്തതാണ്​ കേരളം ചെയ്​ത വിനാശകരമായ കാര്യമെന്ന്​ ചരിത്രകാരൻ ര ാമ​ചന്ദ്ര ഗുഹ. ഇന്ത്യൻ രാഷ്​ട്രീയത്തിൽ നരേന്ദ്രമോദിക്കെതിരെ രാഹുലിന്​ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യ ക്​തമാക്കി.

സ്വാതന്ത്ര്യസമരകാലത്ത്​ പാരമ്പര്യമുള്ള പാർട്ടിയായിരുന്നു കോൺ​ഗ്രസ്​. എന്നാൽ, ഇപ്പോഴത്​ കുടുംബാധിപത്യം മാത്രമുള്ള പാർട്ടിയായി അധഃപതിച്ചു. ഇതാണ്​ ഇന്ത്യയിൽ ഹിന്ദുത്വ രാഷ്​ട്രീയം വളരാനുള്ള പ്രധാനകാരണമെന്നും രാമച​ന്ദ്ര ഗുഹ വ്യക്​തമാക്കി.

ഞാൻ രാഹുൽ ഗാന്ധിക്കെതി​രല്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്​. ഇന്ത്യയിലെ യുവാക്കൾക്ക്​ അഞ്ചാം തലമുറ കുടുംബാധിപത്യത്തിലുള്ള നേതാവിനെയല്ല ആവശ്യം. രാഹുൽ ഗാന്ധിയെ മലയാളികൾ വീണ്ടും തെരഞ്ഞെടുക്കകയാണെങ്കിൽ മോദിക്ക്​ 2024ൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടക്കുന്ന പൗരത്വ പ്രതിഷേധങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramachandra Guha's Sharp Remarks On Rahul Gandhi-india news
Next Story