Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഫ്​ കഴിക്കുന്ന...

ബീഫ്​ കഴിക്കുന്ന ചിത്രം പോസ്​റ്റ്​ ചെയ്​ത രാമചന്ദ്ര ഗുഹക്ക്​ ഭീഷണിസന്ദേശം

text_fields
bookmark_border
ബീഫ്​ കഴിക്കുന്ന ചിത്രം പോസ്​റ്റ്​ ചെയ്​ത രാമചന്ദ്ര ഗുഹക്ക്​ ഭീഷണിസന്ദേശം
cancel

ബംഗളൂരു: ബീഫ്​ കഴിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹക്കെതിരെ സമൂഹമാധ്യമങ്ങളിലൂ ടെയും ഫോണിലൂടെയും ഭീഷണിസന്ദേശം. തുടർന്ന്​ ബംഗളൂരു ഹലാസൂരി​ൽ ബ്രണ്ടൻ റോഡിലുള്ള അദ്ദേഹത്തി​​​​െൻറ വീടിന്​ പ ൊലീസ്​ കാവൽ ഏർപ്പെടുത്തി.

ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ഡൽഹി സ്വദേശിയായ സഞ്​ജയ്​ എന്നയാളുടെ ഫോൺ നമ്പറും ഗുഹ ട്വീറ്റ്​ ചെയ്​തു. ഇയാൾ ത​​​​െൻറ ഭാര്യയെയും ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ്​ ഗോവ തലസ്​ഥാനമായ പനാജിയിലെ ഒരു ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന്​ ബീഫ്​ കഴിക്കുന്ന ചിത്രം ഗുഹ പോസ്​റ്റ്​ ചെയ്​തത്​. ‘‘പനാജിയിൽ വെച്ച്​ -ഇത്​ ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്​ഥാനമായതിനാൽ- ആഘോഷമായി ബീഫ്​ കഴിക്കാൻ തീരുമാനിച്ചു’’ എന്ന അടിക്കുറി​പ്പോടെയായിരുന്നു പോസ്​റ്റ്​.

എന്നാൽ, ചിത്രത്തിനെതിരെ വലതുപക്ഷ ഗ്രൂപ്പുകൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന്​ ഞായറാഴ്​ച അദ്ദേഹം ചിത്രം പിൻവലിച്ചു. അനുചിതമായെന്ന്​ തോന്നിയതിനാലാണ് ചിത്രം പിൻവലിച്ചതെന്ന്​ വിശദീകരിച്ച അദ്ദേഹം, ബീഫ്​ വിഷയത്തിൽ ബി.ജെ.പിയുടെ ശുദ്ധകാപട്യം വീണ്ടും ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നതായും സ്വന്തം തിരഞ്ഞെടുപ്പനുസരിച്ച്​ മനുഷ്യർക്ക്​ തിന്നാനും ഉടുക്കാനും സ്​നേഹിക്കാനുമുള്ള അവകാശമുണ്ടെന്ന വിശ്വാസം വീണ്ടും പ്രഖ്യാപിക്കുന്നതായും പറഞ്ഞു.

ഗുഹയുടെ വീടിനു​ പുറത്ത്​ രണ്ട്​ പൊലീസുകാരെ നിയമിച്ചതായി ഹലാസൂർ പൊലീസ്​ പറഞ്ഞു.


Show Full Article
TAGS:ramachandra guha Beef Tweet threat india news malayalam news 
Web Title - Ramachandra Guha's (Now Deleted) Beef Tweet Provokes Threats-India News
Next Story