Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേജസ്വി സൂര്യയുടെ...

തേജസ്വി സൂര്യയുടെ വർഗീയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം; വിമർശനവുമായി രാമചന്ദ്ര ഗുഹയും

text_fields
bookmark_border
തേജസ്വി സൂര്യയുടെ വർഗീയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം; വിമർശനവുമായി രാമചന്ദ്ര ഗുഹയും
cancel

ബംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയുടേയും മറ്റ്​ നേതാക്കളുടേയും വർഗീയ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. ബംഗളൂരു നഗരത്തിൽ കോവിഡ്​ രോഗികൾക്ക്​ കിടക്ക നൽകുന്ന സംവിധാനത്തിനെതിരെയായിരുന്നു തേജസ്വി സൂര്യയുടേയും മറ്റ്​ നേതാക്കളുടെയും പരാമർശം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ ഉടൻ ഇടപെടണമെന്നാണ്​ ഉയരുന്ന ആവശ്യം.

ലോക്​സഭ എം.പി തേജസ്വി സൂര്യ, എം.എൽ.എമാരായ രവി സുബ്രമണ്യ, സതിഷ്​ റെഡ്ഡി, ഉദയ്​ ഗരുഡാചർ എന്നിവരാണ്​ വർഗീയ പരാമർശം നടത്തിയത്​. ബ്രുഹാത്​ ബംഗളൂരു മഹാനഗര പാലികയിലെ കോവിഡ്​ വാർ റൂമിൽ 205 ജീവനക്കാർക്കിടയിൽ എങ്ങനെ 17 മുസ്​ലിംകൾ വന്നുവെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിവാദ പരാമർശം.

ബി.ജെ.പി നേതാക്കൾ ഇക്കാര്യം സ്വയം പറഞ്ഞതാണോ അതോ ആരുടെയെങ്കിലും നിർദേശ പ്രകാരമായിരുന്നോ പ്രസ്​താവനയെന്ന്​ പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ചോദിച്ചു. മുഖ്യമ​ന്ത്രി യെദിയൂരപ്പ, മുൻ പ്രധാനമന്ത്രി എച്ച്​.ഡി ദേവഗൗഡ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ എത്ര​യും ​പെ​ട്ടെന്ന്​ ഇടപ്പെട്ട്​ ഈ വിഷത്തെ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നമ്മുടെ എല്ലാവരുടേയും ഇപ്പോഴത്തെ ശ്രദ്ധ കോവിഡ്​ പ്രതിരോധത്തിൽ മാത്രമായിരിക്കണം. ബെഡുകളുടെയും ഓക്​സിജ​േൻറയും ലഭ്യത ഉറപ്പ്​ വരുത്തുകയും രോഗികൾക്ക്​ ആവശ്യമായ സഹായം നൽകുകയും വേണം. കോവിഡ്​ മുൻനിര പോരാളികളോട്​ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ ചില സംഘടനകളും തേജസ്വി സൂര്യയുടെ നടപടിക്കെതിരെ രംഗത്തെത്തി. ബി.ജെ.പി നേതാക്കൾ അഴിമതി കണ്ടെത്തിയത്​ നല്ല കാര്യമാണെന്നും എന്നാൽ, ഇതി​െൻറ പേരിൽ മുസ്​ലിംകൾക്കെതിരെ നടത്തിയ പ്രസ്​താവന അംഗീകരിക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കോവിഡി​െൻറ രണ്ടാം തരംഗം തുടങ്ങിയതിന്​ ശേഷം വിവിധ ആവശ്യങ്ങളുമായി സർക്കാർ വളണ്ടിയർമാരെ സമീപിച്ചിരുന്നു. സാധ്യമായ സഹായങ്ങളെല്ലാം അവർ ചെയ്​തു. സഹായം ചെയ്യുന്നതിൽ മുസ്​ലിം യുവാക്കളും മുൻപന്തിയിലുണ്ടായിരുന്നു. തേജസ്വി സൂര്യയുടെ പ്രസ്​താവന ദൗർഭാഗ്യകരമായി​ പോ​​യെന്ന്​ നഗരത്തിലെ ഡോക്​ടർമാരിലൊരാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tejasvi Surya
News Summary - Ramachandra Guha, other Bengaluru citizens speak out against Tejasvi Surya’s ‘communal’ remarks
Next Story