Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ നിരോധനാജ്ഞ...

ബംഗളൂരുവിൽ നിരോധനാജ്ഞ ലംഘിച്ച്​ പ്രതിഷേധം: രാമചന്ദ്ര ഗുഹ അറസ്​റ്റിൽ VIDEO

text_fields
bookmark_border
ബംഗളൂരുവിൽ നിരോധനാജ്ഞ ലംഘിച്ച്​ പ്രതിഷേധം: രാമചന്ദ്ര ഗുഹ അറസ്​റ്റിൽ VIDEO
cancel

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ പ്രതിഷേധം കർണാടകയിൽ കനക്കുന്നു. ബംഗളൂരുവി ൽ നിരോധനാജ്​ഞ ലംഘിച്ചും പ്രതിഷേധം സംഘടിപ്പിച്ച സ്​ത്രീകളടക്കമുള്ള നൂറു കണക്കിന്​ സമരക്കാരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പ്രതിഷേധത്തിൽ പ​െങ്കടുത്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ മാധ്യമങ്ങളോട്​ സംസാരിക്കുന്നതിനിടെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തുനീക്കി. ഗാന്ധിജിയുടെ ചിത്രമുള്ള പോസ്​റ്റർ പിടിച്ച്​ ഭരണഘടനയെ കുറിച്ച്​ സംസാരിച്ചു കൊണ്ടിരിക്കവെ പൊലീസ്​ തന്നെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധത്തിൽനിന്ന്​ പിന്മാറുന്ന വിഷയമില്ലെന്നും​ രാമചന്ദ്ര ഗുഹ പ്രതികരിച്ചു.

കർണാടയിൽ ബംഗളൂരുവിന്​ പുറമെ മംഗളൂരു, ബാഗൽകോട്ട്​, കലബുറഗി തുടങ്ങിയ സ്​ഥാലങ്ങളിലും നിരോധനാജ്​ഞ നിലനിൽക്കുകയാണ്​. വ്യാഴാഴ്​ച ബംഗളൂരുവിന്​ പുറമെ, മൈസൂരു, ബാഗൽകോട്ട്​, ഹാസൻ, തുമകുരു, ബിദർ, കലബുറഗി, ഹുബ്ബള്ളി എന്നിവിടങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്​. ഹുബ്ബള്ളി, കലബുറഗി എന്നിവിടങ്ങളിലും അറസ്​റ്റ്​ തുടരുകയാണ്​.

ബംഗളൂരു ടൗൺ ഹാളിന്​ സമീപം പ്രതിഷേധ പ്രകടനവുമായെത്തിയ നാഷനൽ ലോ സ്​കൂൾ ഓഫ്​ ഇന്ത്യ യൂനിവേഴ്​സിറ്റി വിദ്യാർഥികളെയും പൊലീസ്​ അറസ്​റ്റു ചെയ്​ത്​ നീക്കി. ​മൈസൂർ ബാങ്ക്​ സർക്കിൾ ഏരിയയിൽ നിരോധനാജ്ഞ ലംഘിച്ച്​ പ്രകടനം നടത്തിയ ഇടത്​ പാർട്ടി പ്രവർത്തകരെയും വിവിധ ഇടതുപക്ഷ സംഘടനകളുടെയും മുസ്​ലിം സംഘടനകളുടെയും നേതൃത്വത്തിൽ കൽബുർഗിയിൽ റാലി നടത്തിയ പ്രതിഷേധക്കാരെയും​ പൊലീസ്​ അറസ്​റ്റു ചെയ്​തു.

ജനകീയ പ്രതിഷേധങ്ങളെ നിരോധനാജ്​ഞ കൊണ്ട്​ നേരിടുന്ന സർക്കാർ നടപടിക്കെതിരെ കോൺഗ്രസ്​ ഹൈക്കോടതിയെ സമീപിച്ചു. പ്രതിഷേധിക്കാനുള്ള മൗലികാവകാശങ്ങളെ സറക്കാർ ബലംപ്രേയോഗിച്ച്​ തടയുകയാണെന്ന്​ ചൂണ്ടിക്കാട്ടി കോൺഗ്രസ്​ രാജ്യസഭ എം.പി രാജീവ്​ ഗൗഡ, എം.എൽ.എ സൗമ്യ റെഡ്​ഡി എന്നിവരാണ്​ കർണാടക ഹൈക്കോടതിയെ സമീപിച്ചത്​. നിരോധനാജ്​ഞ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജി വെള്ളിയാഴ്​ച കോടതി പരിഗണിക്കും.

വ്യാഴാഴ്​ച രാവിലെ ആറു മുതൽ ശനിയാഴ്​ച അർധരാത്രി വരെയാണ്​ ബംഗളൂരു സിറ്റി പൊലീസ്​ കമ്മീഷണർ ഭാസ്​കർ റാവു നിരോധനാജ്​ഞ പ്രഖ്യാപിച്ചത്​. വ്യാഴാഴ്​ച ‘ഞങ്ങൾ ഭാരതീയരാണ്​’ എന്ന തലക്കെട്ടിൽ 65 ഒാളം സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 11ന്​ ബംഗളൂരു ടൗൺഹാളിന്​ മുന്നിലും ഇടതു സംഘടനകളുടെ നേതൃത്വത്തിൽ മൈസൂർ ബാങ്ക്​ സർക്കിളിലും പ്രതി​േഷധം അരങ്ങേറുമെന്ന്​ അറിയിച്ചിരുന്നു. പൊലീസ്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാരെത്തിയതോടെ ഘട്ടം ഘട്ടമായി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു നീക്കുകയായിരുന്നു.

കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന്​ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മെയും വ്യക്തമാക്കിയിരുന്നു. സമരത്തിന്​ പിന്നിൽ കോൺഗ്രസുകാരാണെന്നും മുസ്​ലിംകളുടെ സംരക്ഷണം സർറക്കാറി​​​​െൻറ ബാധ്യതയാണെന്നും കോൺഗ്രസ്​ നേതാക്കൾ സമരക്കാരെ പിന്തുണക്കുന്നത്​ തുടർന്നാൽ ഭവിഷ്യത്ത്​ നേരിടേണ്ടി വരു​െമന്നും മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsramachandra guhaindia newsCitizenship Amendment ActCAA protestAnti CAA stir
News Summary - Ramachandra Guha Detained During Citizenship Act Protest In Bengaluru - India news
Next Story