Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയും...

ബി.ജെ.പിയും ആർ.എസ്​.എസും കേരളാ മാതൃക​ പഠിക്കണമെന്ന്​ രാമചന്ദ്ര ഗുഹ

text_fields
bookmark_border
ബി.ജെ.പിയും ആർ.എസ്​.എസും കേരളാ മാതൃക​ പഠിക്കണമെന്ന്​ രാമചന്ദ്ര ഗുഹ
cancel
ന്യൂഡൽഹി: കേരളത്തിലെ  ജനരക്ഷാ യാത്രയിലേക്ക്​ ഉത്തരപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ടുപോയ ബി.ജെ.പിയെയും ആർ.എസ്​.എസിനെയും അമിത്​ ഷായെയും കണക്കിന്​ പരിഹസിച്ച്​​​ ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ആദിത്യനാഥിനെ കേരളത്തിൽ കൊണ്ടുപോകുന്നതിന്​ പകരം ആർ.എസ്​.എസും ബി.ജെ.പിയും ശ്രീനാരായണ ഗുരുവി​​െൻറ ദർശനങ്ങൾ ഉത്തര​പ്രദേശിലേക്ക്​ കൊണ്ടുപോകണമെന്ന്​ രാമചന്ദ്ര ഗുഹ ട്വിറ്ററിൽ കുറിച്ചു.

കൂടാതെ, കേരളാ മാതൃകയെ കുറിച്ച്​ ചരിത്രകാരൻ റോബിൻ ജഫ്രി രചിച്ച ‘പൊളിറ്റിക്​സ്​, വുമൺ ആൻറ്​ വെൽബെയിംഗ്​’ എന്ന  പുസ്​തകം അമിത്​ ഷായും ആദിത്യനാഥ​ും വായിക്കുകയും ഗുജറാത്തിലും ഉത്തർപ്രദേശിലും ആ പുസ്​തകത്തിൽ നിന്നുള്ള പാഠങ്ങൾ നടപ്പാക്കുകയും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ‘കേരളത്തി​​െൻറ സാമൂഹ്യ, സാമ്പത്തിക പുരോഗതിയിൽ ശ്രീനാരായണ ഗുരുവും ക്രൈസ്​തവ സഭയും ഹിന്ദു രാജാക്കൻമാരും കമ്മ്യൂണിസ്​റ്റുകളുടെയും സംഭാവന ഉണ്ടെന്ന്​ ജെഫ്രി പുസ്​തകത്തിൽ വെളിവാക്കുന്നുണ്ട്​’ എന്നും കൂട്ടിചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Janaraksha Yathrakerala modelramachandra guhamalayalam newsBJP-RSSadvise
News Summary - ramachandra guha advise bjp-rss on kerala model - india news
Next Story