Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമസേതു കഥയിൽ...

രാമസേതു കഥയിൽ യാഥാർഥ്യമുണ്ടാകാ​​െമന്ന്​ ഡിസ്​കവറി ചാനൽ -VIDEO

text_fields
bookmark_border
Rama-Sethu
cancel

രാവണൻ തട്ടി​െക്കാണ്ടുപോയ സീത​െയ വീണ്ടെടുക്കാൻ ശ്രീരാമൻ വാനരൻമാരുടെ സഹായത്തോടെ ലങ്കയിലേക്ക്​ പാലം പണിതുവെന്നാണ്​ ഹിന്ദു വിശ്വാസം. രാമസേതു എന്നു വിളിക്കുന്ന ഇൗ പാലം രാമേശ്വരത്തു നിന്ന്​ അറബിക്കടലിനു കുറുകെ ശ്രീലങ്കയിലേക്കാണ്​ പണിതത്​. ഇതിലൂടെ കടന്ന്​ ലങ്കയിലെത്തി രാമൻ രവണനെ വധിച്ചുവെന്നാണ്​ പുരാണം. 

എന്നാൽ കാലങ്ങൾക്കിപ്പുറവും രാമസേതു വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്​. രാമസേതു യഥാർഥത്തിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള തർക്കത്തിനു തന്നെ വർഷങ്ങളുടെ പഴക്കമുണ്ട്​. അതിനിടെ രാമസതേുവി​​​െൻറ നിലനിൽപ്പി​െന കുറിച്ച്​ ഡിസ്​കവറി ചാനൽ സംവാദം സംഘടിപ്പിക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന സംവാദത്തി​​​െൻറ പ്രമോ വിഡിയോ 16 മണിക്കൂറിനുള്ളിൽ 1.1ദശലക്ഷം പേരാണ്​ കണ്ടത്​. 

‘ഹിന്ദു വിശ്വാസമനുസരിച്ച്​ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന രാമസേതുവെന്ന പാലം യാഥർഥത്തിൽ ഉള്ളതാണോ? ശാസ്​ത്രജ്​ഞരുടെ അവലോകനങ്ങൾ മനുഷ്യനിർമിത പാലത്തി​​​െൻറ സാധ്യത അംഗീകരിക്കുന്നു.’ സംവാദത്തി​​​െൻറ ​പ്രമോയിൽ പറയുന്നു. അമേരിക്കൻ പുരാവസ്​തു ഗവേഷകരെയും മറ്റും ഉദ്ധരിച്ചുകൊണ്ട്​ തയാറാക്കിയ പ്രമോയിൽ രാമേശ്വരത്തെ പാമ്പനിൽ നിന്ന്​ ശ്രീലങ്കയി​െല മന്നാർ ദ്വീപിലേക്ക്​ ​50 കിലോമീറ്റർ നീളത്തിൽ മനുഷ്യനിർമിത പാലം നിലനിന്നിരു​െന്നന്ന്​ പറയുന്നു. ആദംസ്​ ബ്രിഡ്ജ്​​ എന്ന്​ പേരിട്ട ഇത്​ രാമസേതുവാകാമെന്നാണ്​ ശാസ്​ത്രജ്​ഞർ അഭിപ്രായപ്പെടുന്നത്​. 

2005ൽ ഒന്നാം യു.പി.എ സർക്കാർ കൊണ്ടുവന്ന സേത​ുസമുദ്രം ഷിപ്പിങ്ങ്​ കനാൽ ​പദ്ധതിയോടുകൂടിയാണ്​ രാമസേതു തർക്കം തുടങ്ങിയത്​. ഷിപ്പിങ്ങ്​ കനാൽ പദ്ധതി പ്രദേശത്ത്​ രാമസേതുവുണ്ടെന്ന്​ കാട്ടി ബി.ജെ.പി നയിച്ച എൻ.ഡി.എ മുന്നണി പദ്ധതി​െയ എതിർത്തു. സേതുസമുദ്രം പദ്ധതി പ്രദേശത്ത്​ ചുണ്ണാമ്പു കല്ലുകളുടെ കൂട്ടങ്ങളുണ്ട്​. അവ കുഴിച്ച്​ മാറ്റിയാൽ മാത്രമേ പദ്ധതി വിജയകരമായി മുന്നോട്ട്​ നീക്കാനാകൂവെന്ന്​ യു.പി.എ സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇൗ പ്രദേശത്ത്​ കുഴിക്കുന്നത്​ രാമസതേുവി​െന നശിപ്പിക്കു​െമന്നായിരുന്നു ബി.ജെ.പി വാദം. ​ ഇത്​ വിശ്വാസത്തെ മാത്രമല്ല, സമുദ്ര ജൈവ​ൈവവിധ്യത്തെയും ബാധിക്കുമെന്നും വിമർശനമുയർന്നിരുന്നു. 

ഇൗ മാസം അവസാനത്തോടെ പദ്ധതിക്ക്​ എതിരായി സർക്കാർ സത്യവാങ്​മൂലം സമർപ്പിക്കാനിരിക്കെയാണ്​ ഡിസ്​കവറി ചാനൽ സംവാദം സംഘടിപ്പിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPAmalayalam newsRama SethuSethusamudram canal projectArchaeologyBJP
News Summary - Rama Sethu May be Real Says Discovery -India News
Next Story