രാമക്ഷേത്ര ട്രസ്റ്റ് അംഗം ഭൂമി കൈയേറിയെന്ന്; മാധ്യമപ്രവർത്തകനെതിരെ കേസ്
text_fieldsലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമി കൈയേറ്റ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകനും മറ്റു രണ്ടുപേർക്കുമെതിരെ യു.പി െപാലീസ് കേസെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ വിനീത് നരായൻ, അൽക ലഹോട്ടി, രജ്നീഷ് എന്നിവർക്കെതിരെയാണ് കേസ്. ട്രസ്റ്റ് സെക്രട്ടറിയും വിശ്വഹിന്ദു പരിഷത് നേതാവുമായ ചംപത് റായ്ക്കെതിരെയാണ് ബിജ്നോറിലെ ഭൂമി കൈയേറ്റ ആരോപണം. ചംപത് റായിയുടെ സഹോദരൻ സഞ്ജയ് ബൻസാലിെൻറ പരാതിയിലാണ് കേസെടുത്തത്. രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി ഇടപാടിലും ചംപത് റായ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു.
ബിജ്നോറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ചംപത് റായിക്കും സഹോദരങ്ങൾക്കും പ്രാഥമിക അന്വേഷണം നടത്തി പൊലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നുവെന്ന് സഞ്ജയ് ബൻസാൽ പറഞ്ഞു. ഗൂഢാലോചന നടത്തി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും ഇത് രാജ്യത്തെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

