Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം! പാസ്വാന്‍െറ ട്വീറ്റ് വൈറലായി

text_fields
bookmark_border
  • അബദ്ധം പിന്നീട് തിരുത്തി
കേരള മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം! പാസ്വാന്‍െറ ട്വീറ്റ് വൈറലായി
cancel

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ പോയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കേരളത്തിലെ റേഷന്‍ പ്രശ്നത്തില്‍ അനുകൂല തീരുമാനത്തിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം രാംവിലാസ് പാസ്വാനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ പാസ്വാന്‍െറ ട്വിറ്റര്‍ സന്ദേശം വന്നു.

കേരള മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു അതിലെ വിവരണം. ജന്‍പഥിലെ 12ാം നമ്പര്‍ വസതിയില്‍ രാംവിലാസ് പാസ്വാന് കൈകൊടുത്തു നില്‍ക്കുന്ന പിണറായി വിജയന്‍െറ പടവും ഇതിനൊപ്പം നല്‍കി. കെ.കെ. രാഗേഷ് എം.പിയും ചിത്രത്തിലുണ്ടായിരുന്നു. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതിനൊടുവിലാണ് തെറ്റ് മന്ത്രിയുടെ ഓഫിസിന്‍െറ ശ്രദ്ധയില്‍വന്നത്. പിന്നീട് തെറ്റുതിരുത്തി പാസ്വാന്‍ പുതിയ ട്വിറ്റര്‍ സന്ദേശമിറക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ram Vilas Paswan calls Kerala CM Paneerselvam, gets slammed on Twitter
Next Story