രാമക്ഷേത്രം രാമരാജ്യത്തിന് പ്രചോദനമാകും –ആർ.എസ്.എസ്
text_fieldsബംഗളൂരു: അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രം രാമരാജ്യം എന്ന സങ്കൽപം യാഥാർഥ്യമാക്കാനുള്ള പ്രചോദനമാകുമെന്ന് ആർ.എസ്.എസ് പ്രതിനിധി സഭ റിപ്പോർട്ട്. രാമക്ഷേത്രം ധർമത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ലോകത്തെ മുഴുവൻ പ്രചോദിപ്പിക്കുമെന്നും ബംഗളൂരുവിലെ ജനസേവ വിദ്യാകേന്ദ്രയിൽ ആരംഭിച്ച ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്. ക്ഷേത്രം രാമരാജ്യത്തിലേക്കുള്ള പ്രചോദനമാകും. കർഷകസമരം ഒത്തുതീർപ്പാകാതിരിക്കാനുള്ള രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടൽ ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡും രാമക്ഷേത്ര നിർമാണവും ഭാരതീയ സമൂഹത്തിെൻറ ഊർജസ്വലതയും സാംസ്കാരിക ഐക്യവും പ്രകടമാക്കിയെന്ന് വാർത്താസമ്മേളനത്തിൽ ആർ.എസ്.എസ് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ പറഞ്ഞു.