Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 10 April 2021 4:54 AM GMT Updated On
date_range 10 April 2021 5:02 AM GMTരാമക്ഷേത്രം 2024നകം പൂർത്തിയാക്കും; അതുവരെ മറ്റു വിഷയങ്ങൾ ഏറ്റെടുക്കില്ല- വി.എച്ച്. പി
text_fieldsലഖ്നോ: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനു താഴെ പുരാവസ്തു ഖനനം നടത്തി അമ്പലത്തിന്‍റെ അവശിഷ്ടം തെരയാൻ കോടതി ഉത്തരവിനു പിന്നാലെ തങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ അയോധ്യയിലെ രാമക്ഷേത്രത്തിൽ മാത്രമെന്ന് വെളിപ്പെടുത്തി വിശ്വഹിന്ദു പരിഷ്ത്ത്. വെള്ളിയാഴ്ച ഹരിദ്വാറിൽ നടന്ന മാർഗദർശക് മണ്ഡലിലാണ് വാരാണസിക്ക് പരിഗണന അതുകഴിഞ്ഞ് മതിയെന്ന് തീരുമാനം.
രാമജന്മഭൂമിയാണ് പ്രധാന പ്രശ്നമെന്നും 2024 ഓടെ പണി പൂർത്തിയാക്കി ഗർഭഗൃഹത്തിൽ രാംലല്ല സ്ഥാപിക്കുമെന്നും അതുവരെ മറ്റു വിഷയങ്ങൾ പരിഗണനയിലെല്ലെന്നും സംഘടന വർകിങ് പ്രസിഡന്‍റ് അലോക് കുമാർ പറഞ്ഞു.
വാരാണസിയിൽ ചരിത്ര വസ്തുതകൾ ചികയാനാണ് കോടതി നിർദേശമെന്നും നിയമപീഠത്തിൽ എന്തു നടക്കുന്നുവെന്നത് കാത്തിരുന്നു കാണുമെന്നും അദ്ദേഹം പറഞ്ഞു.
Next Story