അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം ജനുവരിയിൽ; ഒരുക്കം തകൃതി
text_fieldsരാമക്ഷേത്ര മാതൃക
ലഖ്നോ: അടുത്ത ജനുവരിയിൽ രാമക്ഷേത്രം തുറക്കാനിരിക്കെ, അയോധ്യയിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കി യു.പി സർക്കാർ. വിമാനത്താവളവും റെയിൽവേ സ്റ്റേഷനും വികസിപ്പിക്കുന്നുണ്ട്. സഹദത്ഗഞ്ചിൽ നിന്ന് നയാ ഘട്ടിലേക്കുള്ള 13 കിലോമീറ്റർ റോഡ് ‘രാം പഥി’ന്റെ ജോലി പുരോഗമിക്കുകയാണ്. ‘രാം ജാനകി പഥ്’, ‘ഭക്തി പഥ്’ എന്നിങ്ങനെയുള്ള പാതകളുടെ നിർമാണത്തിനും പദ്ധതി തയാറായി. ‘രാമജന്മപഥി’ന്റെ വീതി 30 മീറ്ററാണ്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഒഴിപ്പിക്കേണ്ടി വന്നവർക്ക് പുതിയ കോംപ്ലക്സുകളിൽ കടകൾ അനുവദിച്ചിട്ടുെണ്ടന്നും ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

