Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​മ​ക്ഷേ​ത്ര കൊ​ള്ള...

രാ​മ​ക്ഷേ​ത്ര കൊ​ള്ള ക​ത്തു​ന്നു; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ,വി.​എ​ച്ച്.​പി നേ​താ​വ് ച​മ്പ​ത് റാ​യ് രാ​ജി​വെ​ച്ചു

text_fields
bookmark_border
രാ​മ​ക്ഷേ​ത്ര കൊ​ള്ള ക​ത്തു​ന്നു; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ,വി.​എ​ച്ച്.​പി നേ​താ​വ് ച​മ്പ​ത് റാ​യ് രാ​ജി​വെ​ച്ചു
cancel

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ർ ന​ൽ​കി​യ കാ​ണി​ക്ക​പ്പ​ണ​വും സം​ഭാ​വ​ന​ക​ളാ​യി ല​ഭി​ച്ച കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ളും കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്ട്രീ​യം ക​ല​ങ്ങി​മ​റി​യു​ന്നു. സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന്, പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ഭ​ക്ത​ജ​ന സ​മൂ​ഹ​വും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വി.​എ​ച്ച്.​പി ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ച​മ്പ​ത് റാ​യ്, ട്ര​സ്റ്റി അ​നി​ൽ മി​ശ്ര എ​ന്നി​വ​ർ രാ​ജി​വെ​ച്ചു.

നേ​ര​ത്തെ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ (എ​സ്.​ഐ.​ടി) നി​ർ​ദേ​ശ പ്ര​കാ​രം ട്ര​സ്റ്റ് ജീ​വ​ന​ക്കാ​രാ​യ എ​ട്ടു​പേ​രെ പ്ര​തി​ചേ​ർ​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ് ഒ​തു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ച​മ്പ​ത് റാ​യി​ക്ക് രാ​ജി​വെ​ക്കേ​ണ്ടി​വ​ന്ന​ത്. വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം.

ജൂ​ൺ 13ന് ​രൂ​പ​വ​ത്ക​രി​ച്ച എ​സ്.​ഐ.​ടി, ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​വി​നാ​ശ് ശു​ക്ല, അ​നു​ക​ൽ​പ് മി​ശ്ര, ല​വ്കു​ഷ് മി​ശ്ര, മ​നീ​ഷ് കു​മാ​ർ യാ​ദ​വ്, ക​രു​ണേ​ഷ് പാ​ണ്ഡെ, രാം​ശ​ങ്ക​ർ മി​ശ്ര, സു​ഭാ​ഷ് ശ്രീ​വാ​സ്ത​വ, രാം​ശ​ങ്ക​ർ യാ​ദ​വ് എ​ന്നീ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ബാ​ക്കി​യു​ള്ള ആ​റു​പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ രാം​ശ​ങ്ക​ർ യാ​ദ​വ് ച​മ്പ​ത് റാ​യി​യു​ടെ അ​ടു​ത്ത സ​ഹാ​യി​യാ​ണ്.

പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് 79.8 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​പ്പി​രി​വി​നും മ​റ്റും നേ​തൃ​ത്വം ന​ൽ​കു​ന്ന ജീ​വ​ന​ക്കാ​രാ​ണി​വ​ർ. ഇ​വ​ർ​ക്ക് കാ​ണി​ക്ക നി​ക്ഷേ​പി​ക്കാ​റു​ള്ള ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​വും അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും എ​സ്.​ഐ.​ടി അ​റി​യി​ച്ചു.

അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​റി​നെ​യും ബി.​ജെ.​പി​യെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ വി​വാ​ദം ഉ​യ​ർ​ന്ന​ത്. ​ട്ര​സ്റ്റ് അം​ഗ​മാ​യ കൃ​ഷ്ണ മോ​ഹ​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ത​ടി​യൂ​രാ​നു​ള്ള യോ​ഗി സ​ർ​ക്കാ​റി​ന്റെ ശ്ര​മം സ​ന്യാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്ന​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പാ​ളി​യ​ത്.

അ​തി​നി​ടെ, താ​ഴേ​ത്ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​രെ മാ​ത്രം പ്ര​തി​ക​ളാ​ക്കി ച​മ്പ​ത് റാ​യ്, അ​നി​ൽ മി​ശ്ര, ഗോ​പാ​ൽ റാ​വു തു​ട​ങ്ങി​യ വ​ൻ​തോ​ക്കു​ക​ളെ ബി.​ജെ.​പി സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബി.​ജെ.​പി കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് കു​റ്റ​പ്പെ​ടു​ത്തി.

സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​​മെ​ന്നും രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റ് പി​രി​ച്ചു​വി​ട​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹി​ന്ദു​ത്വ​ത്തി​ന്റെ കാ​വ​ൽ​ക്കാ​രാ​ണെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ക്കു​ന്ന ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് സ​ഖ്യം സാ​ധാ​ര​ണ ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്ത് കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ത​ങ്ങ​ളു​ടെ പാ​ർ​ട്ടി ന​ൽ​കി​യ ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​ക്കി​നും 25 കി​ലോ​യി​ല​ധി​കം തൂ​ക്ക​മു​ള്ള വെ​ള്ളി ഇ​ഷ്ടി​ക​ക്കും ട്ര​സ്റ്റ് ഇ​തു​വ​രെ ര​സീ​ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ശി​വ​സേ​ന (യു.​ബി.​ടി) നേ​താ​വ് സ​ഞ്ജ​യ് റാ​വു​ത്ത് പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്ക​ക​ത്തു​നി​ന്നും അ​യോ​ധ്യ സ​ന്യാ​സി​മാ​രി​ൽ​നി​ന്നും വി​മ​ർ​ശ​നം ഉ​യ​രു​ന്ന​തും ബി.​ജെ.​പി​യെ കൂ​ടു​ത​ൽ പ്ര​​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

പു​ക​യു​ണ്ടാ​ക​ണ​മെ​ങ്കി​ൽ തീ ​കാ​ണ​ണ​മെ​ന്ന് ബി.​ജെ.​പി മു​ൻ എം.​പി ബ്രി​ജ് ഭൂ​ഷ​ൺ പ​റ​ഞ്ഞു. അ​യോ​ധ്യ മു​ൻ എം.​പി വി​ന​യ് ക​ത്യാ​റും നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നു. ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വം വ്യാ​ജ​മാ​ണെ​ന്ന് വി​മ​ർ​​ശി​ച്ച ജ്യോ​തി​ർ​മ​ഠം ശ​ങ്ക​രാ​ചാ​ര്യ സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ്, രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ന്റെ രൂ​പ​വ​ത്ക​ര​ണം മു​ത​ൽ വേ​ദ​ങ്ങ​ൾ​ക്കോ ആ​ചാ​ര്യ​ന്മാ​ർ​ക്കോ പ്രാ​ധാ​ന്യം ന​ൽ​കാ​തെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് നോ​ക്കി​യ​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.പ​ണ​ത്തി​നു​പു​റ​മെ സ്വ​ർ​ണം, വെ​ള്ളി, അ​ഷ്ട​ധാ​തു​ക്ക​ൾ എ​ന്നി​വ കൊ​ണ്ടു​ണ്ടാ​ക്കി​യ രാ​മ​ശി​ല​ക​ളും കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് ധ​ർ​മ​സേ​ന പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് ദു​ബെ ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ, പ്ര​തി​രോ​ധ​ത്തി​ലാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥ് ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. ശ്രീ​രാ​മ​നെ ചോ​ദ്യം​ചെ​യ്ത​വ​രും അ​യോ​ധ്യ​യെ നി​ഷേ​ധി​ച്ച​വ​രു​മാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്കി തെ​ളി​വു​ണ്ടെ​ങ്കി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesVHP leaderAyodhyaram temple scamChampat Raiarrested
News Summary - Ram Temple scam intensifies, 8 arrested; VHP leader Champat Rai resigns amid uproar
Next Story