Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രക്കൊള്ള;...

രാമക്ഷേത്രക്കൊള്ള; അവിനാശ് ശുക്ലയെ മുഖ്യപ്രതിയാക്കി എസ്.ഐ.ടി

text_fields
bookmark_border
രാമക്ഷേത്രക്കൊള്ള; അവിനാശ് ശുക്ലയെ മുഖ്യപ്രതിയാക്കി എസ്.ഐ.ടി
cancel

ന്യൂഡൽഹി: അയോധ്യ ക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതി അവിനാശ് ശുക്ലയെന്ന ജീവനക്കാരനാണെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക റിപ്പോർട്ട്. മൂന്നംഗ എസ്.ഐ.ടിയുടെ കണ്ടെത്തലുകൾ ക്ഷേത്ര ട്രസ്റ്റിന്‍റെ യോഗത്തിൽ ചർച്ച ചെയ്തു. സംഭാവനപ്പണം എണ്ണുന്ന ജീവനക്കാരിൽ ഒരാളായ ഇയാളെ ഒന്നാം പ്രതിയായാണ് റിപ്പോർട്ടിൽ പറയുന്നത്.

വേറെ അഞ്ച് പ്രതികളെ തിരിച്ചറിയാൻ, ഇയാൾ അന്വേഷണ സംഘത്തെ സഹായിക്കുകയും സംഭാവന എണ്ണുന്ന വിധം എങ്ങനെയാണെന്ന് വിശദമാക്കുകയും ചെയ്തു. 30 കാരനായ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഉത്തർപ്രദേശ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് സമർപ്പിച്ച ഒമ്പത് പേജുള്ള റിപ്പോർട്ട് വ്യക്തമാക്കി. സംഭാവന എണ്ണുന്ന മുറിയിൽ നിന്ന് 40 ദിവസത്തെ കാലയളവിൽ 70 തവണ മോഷണം നടന്നതായാണ് എസ്.ഐ.ടി പ്രഥമദൃഷ്‍ട്യാ കണ്ടെത്തിയിരിക്കുന്നത്. ശുക്ല പല തവണ കെട്ടുകണക്കിന് നോട്ടുകൾ ഒളിച്ചുകടത്തിയെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ആവർത്തിച്ച് പരിശോധിച്ച് തിട്ടപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരും പണം കടത്തുന്നതായി കണ്ടെത്തി. പണം മാറ്റാനും ഒളിപ്പിക്കാനും അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവർ ശുക്ലയെ സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ചമ്പത് റായിയെ അറസ്റ്റ് ചെയ്യണം -കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ക്കൊ​ള്ള​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ച​മ്പ​ത് റാ​യി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. ട്ര​സ്റ്റ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പി​ഴ​വു​ണ്ടാ​യ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പ് പ​റ​യ​ണ​മെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ൽ പേ​രെ​ടു​ക്കാ​ൻ മു​ന്നി​ൽ നി​ന്ന പ്ര​ധാ​ന​മ​ന്ത്രി എ​ന്തു​കൊ​ണ്ടാ​ണ് മു​ന്നി​ലേ​ക്കു​വ​ന്ന് ക്ഷേ​ത്ര​ക്കൊ​ള്ള​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​തെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ചോ​ദി​ച്ചു. ട്ര​സ്റ്റ് പി​രി​ച്ചു​വി​ട്ട് യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളെ​ന്ന് എ​ക്‌​സി​ൽ ഹി​ന്ദി​യി​ൽ എ​ഴു​തി​യ പോ​സ്റ്റി​ൽ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayodhya rowIndiaLatest NewsRam Temple Donation Theft
News Summary - Ram temple robbery; SIT names Avinash Shukla as prime accused
Next Story