രാമക്ഷേത്രനിർമാണം: മുഹൂർത്തം കുറിക്കാൻ ഇനി രണ്ടാഴ്ച
text_fieldsമംഗളൂരു: അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തതിെൻറ കാൽനൂറ്റാണ്ട് പിന്നിടുേമ്പാൾ, രാമക്ഷേത്ര നിർമാണമുഹൂർത്തം നിശ്ചയിക്കാനുള്ള ഒത്തുചേരലിന് ഒരുങ്ങുകയാണ് ഉഡുപ്പി. നവംബർ 24 മുതൽ 26 വരെ ഉഡുപ്പി റോയൽ ഗാർഡനിൽ നടക്കുന്ന ഹിന്ദുമഹാ സംഗമം ധർമ സൻസദിലാണ് രാമക്ഷേത്രം നിർമിക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമെടുക്കുക.
വിശ്വഹിന്ദു പരിഷത് സംഘടിപ്പിക്കുന്ന ഹിന്ദുമഹാ സംഗമവേദിയുടെ കാൽനാട്ടുകർമം പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥ നിർവഹിച്ചു. സംഗമം സംസ്ഥാനത്തും രാജ്യത്തും ഹിന്ദുതരംഗം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുദിവസത്തെ ചർച്ചയിൽ കാൽനൂറ്റാണ്ടിെൻറ കാത്തിരിപ്പിന് അറുതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
