രാമക്ഷേത്ര പ്രതിഷ്ഠ: ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി
text_fieldsന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങ്. രാമക്ഷേത്ര നിര്മാണ കമ്മിറ്റി ചെയര്മാന് നൃപേന്ദ്ര മിശ്രയാണ് യെച്ചൂരിയെ ക്ഷണിച്ചത്.
കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, സോണിയ ഗാന്ധി, മന്മോഹന് സിങ്, ലോക്സഭ കക്ഷി നേതാവ് അധീര് രഞ്ജന് ചൗധരി, എന്.സി.പി അധ്യക്ഷന് ശരദ് പവാർ തുടങ്ങി പ്രതിപക്ഷത്തെ വിവിധ നേതാക്കളെ രാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള് നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ, പോകുന്ന കാര്യത്തിൽ മറ്റുനേതാക്കൾ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

