രാമക്ഷേത്ര നിർമാണ ധനസമാഹരണം; സമാഹരിച്ചത് 2000 കോടിയിലധികം
text_fieldsലഖ്നോ: അയോധ്യ രാമക്ഷേത്ര നിർമാണ ധനസമാഹരണം കാമ്പയിൻ അവസാനിപ്പിച്ചു. 2000 കോടിയിലധികം രൂപ പിരിഞ്ഞുകിട്ടിെയന്നാണ് വിവരം.
സംഭാവന ലഭിച്ച തുക മുഴുവൻ ബാങ്കിൽ നിക്ഷേപിച്ചതായും പിരിഞ്ഞുകിട്ടിയ തുക മുഴുവൻ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ രാമക്ഷേത്രത്തിന് സംഭാവനയുമായി എത്തിയിരുന്നു. ഡിസംബറിലാണ് രാമക്ഷേത്രത്തിന് സംഭാവന പിരിക്കാൻ 44 ദിവസത്തെ കാമ്പയിൻ ആരംഭിക്കുന്നത്. 55 കോടി പേരിൽനിന്ന് സംഭാവന പിരിക്കാനായിരുന്നു നീക്കം. കോൺഗ്രസ്, ഡി.എം.കെ നേതാക്കൾ അടക്കം രാമക്ഷേത്രത്തിന് സംഭാവന നൽകിയത് വിവാദമായിരുന്നു.
നേരത്തേ രാമക്ഷേത്രത്തിന് വെള്ളിശിലകൾ സംഭാവനയായി നൽകരുതെന്ന് അഭ്യർഥിച്ച് ശ്രീറാം ജന്മഭൂമി തീർഥ ട്രസ്റ്റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലായിരുന്നു അഭ്യർഥന.
രാമക്ഷേത്രത്തിന് 1100 കോടി രൂപയോളം ചിലവാകുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്നരവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

