രാമക്ഷേത്ര നിർമാണം തെൻറ സ്വപ്നമാണെന്ന് ഉമാഭാരതി
text_fieldsപട്ന: രാമക്ഷേത്രം നിർമിക്കുകെയന്നത് തെൻറ സ്വപ്നമാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഇതിനായി തെൻറ ഭാഗത്ത് നിന്നും എന്തു സഹായം വേണമെങ്കിലും ചെയ്യുമെന്നും അവർ പറഞ്ഞു. രാമക്ഷേത്രം നിർമിക്കുന്നതിനായി ഒാർഡിനൻസ് കൊണ്ട് വരണമെന്ന് ആർ.എസ്.എസ് ആവശ്യമുയർത്തിയതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രസ്താവന.
രാം ജൻമഭൂമി ആന്തോളൻ സമിതിയിൽ താൻ സജീവമായിരുന്നു. ഇപ്പോൾ നില നിൽക്കുന്ന കേസുകളിൽ താനും അദ്വാനിയും പങ്കാളിയാണ്. അക്കാര്യത്തിൽ അഭിമാനിക്കുന്നു. രാമക്ഷേത്രം എന്നത് തെൻറ സ്വപ്നമാണ്. അതിനായി തെൻറ ഭാഗത്തു നിന്നും എന്ത് സഹായം വേണമെങ്കിലും നൽകുമെന്നും ഉമാഭാരതി പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസ് കൊണ്ട് വരണമെന്നാണ് ആർ.എസ്.എസിെൻറ ആവശ്യം.
