രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നു; ഉദ്ഘാടനം ജനുവരിയിൽ
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഏറ്റവും പുതിയ നിർമാണ ചിത്രങ്ങൾ പുറത്തുവിട്ട് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രസ്റ്റ് അറിയിച്ചു. ഒന്നാം നിലയിലെ തൂണുകളുടെ നിർമാണം 50 ശതമാനം പൂർത്തിയായി. താഴത്തെ നിലയുടെ പ്രവൃത്തി നവംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ അവസാനത്തോടെ ഒന്നാം നിലയുടെ പണി പൂർത്തിയാക്കി 2024 ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങ് 2024 ജനുവരി 21-23 തീയതികളിൽ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം അയക്കും. 136 സനാതന പാരമ്പര്യങ്ങളിൽ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കളും 10,000ത്തിൽ പരം വിശിഷ്‌ടാതിഥികളും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. രാമജന്മഭൂമിയുടെ പ്രതിഷ്ഠാ ചടങ്ങ് അടുത്ത വർഷം ജനുവരി മൂന്നാം വാരത്തിൽ നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യ മനോഹരമാക്കാനും അത്യാധുനിക നഗര സൗകര്യങ്ങൾ ഒരുക്കാനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

