പൊതു തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിർമാണം തുടങ്ങുമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അയോധ്യയിലെ രാമക്ഷേത്ര നിർമാണ പദ്ധതി ചർച്ച സജീവമാക്കി ബി.ജെ.പി. 2019ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ക്ഷേത്ര നിർമാണം തുടങ്ങുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുകതന്നെ ചെയ്യുമെന്ന് അടുത്തിടെ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞതിന് തൊട്ടുപിന്നാലെ, പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി ഉമാഭാരതിയും സംസാരിച്ചു. ക്ഷേത്രനിർമാണ പദ്ധതി വേഗത്തിലാക്കാനുള്ള താൽപര്യം വിശ്വഹിന്ദു പരിഷത്തും പ്രകടിപ്പിച്ചു.
ഹൈദരാബാദിൽ കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുേമ്പാഴാണ് സംഘ്പരിവാർ പദ്ധതി അമിത് ഷാ വ്യക്തമാക്കിയത്. സാഹചര്യങ്ങൾ കണക്കിലെടുത്താൽ രാമക്ഷേത്ര നിർമാണം വരുന്ന പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ആരംഭിക്കാൻ കഴിയുമെന്നാണ് തെൻറ പ്രതീക്ഷ എന്നാണ് അമിത് ഷാ പറഞ്ഞത്. തെലങ്കാനയിലെ ബി.ജെ.പി നേതൃയോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ച ദേശീയ നിർവാഹക സമിതി അംഗം പി. ശേഖർജിയാണ് അമിത് ഷായുടെ പ്രസംഗത്തെക്കുറിച്ച് വിവരിച്ചത്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ തർക്കം സുപ്രീംകോടതിയിൽ നിലനിൽക്കേ തന്നെയാണ്, അതു ബാധകമാകാത്ത നിലയിൽ ബി.ജെ.പിയുടെയും സംഘ്പരിവാറിെൻറയും നേതാക്കൾ സംസാരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
