Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യയിൽ ഉടൻ രാമക്ഷേത്രമെന്ന്​ ബിഹാർ ഗവർണർ

text_fields
bookmark_border
അയോധ്യയിൽ ഉടൻ രാമക്ഷേത്രമെന്ന്​ ബിഹാർ ഗവർണർ
cancel

അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർ​മാണം ഉടൻ നടക്കുമെന്ന്​ ബിഹാർ ഗവർണർ ലാൽജി ടണ്ടൻ. ചൊവ്വാഴ്​ച അയോധ്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടണ്ടൻ സംസാരിച്ചു തുടങ്ങിയപ്പോൾ ‘രാമക്ഷേത്രം നിർമിക്കൂ..’ എന്ന്​ സദസ്സിൽ നിന്ന്​ ജനങ്ങൾ വിളിച്ചു പറയാൻ തുടങ്ങി. തുടർന്ന്​ അവരോടുള്ള മറുപടിയായാണ്​ രാമക്ഷേത്രം ഉടൻ നിർമിക്കുമെന്ന്​ അദ്ദേഹം ഉറപ്പു നൽകിയത്​.

നിങ്ങൾ ശബ്​ദമുയർത്തിയ പോലെ അങ്ങനൊരു പുണ്യ ദിനത്തിനു വേണ്ടി അയോധ്യ കാത്തിരിക്കുകയാണെന്ന്​ തനിക്കറിയാമെന്നും ആ ദിനം ഉടൻ വരുമെന്നുമായിര​ുന്നു ലാൽജി ടണ്ട​​​െൻറ വാക്കുകൾ. ടണ്ടനു മുമ്പ്​ പ്രസംഗിച്ച വിദേശകാര്യ സഹമന്ത്രി വി.കെ. സിങിനു നേരെയും ഇതേ ആവശ്യം സദസ്സിൽ നിന്നുയർന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ram temple to be constructed at the earliest says bihar governor -india news
Next Story