ഹരിയാന സർക്കാറിന്‍റെ പിടികിട്ടാപുള്ളികളുടെ പട്ടികയിൽ ഹണിപ്രീതും
text_fieldsചണ്ഡിഗഡ്: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങിെൻറ വളർത്തുമകൾ ഹണിപ്രീത് ഇന്‍സാന്‍ ഹരിയാന പോലീസ് തേടുന്ന കൊടും കുറ്റവാളികളില്‍ ഒരാള്‍. പോലീസ് തേടുന്ന 43 പിടികിട്ടാപുള്ളികളടങ്ങുന്ന പട്ടികയിലാണ് ഹണിപ്രീതിന്‍റെ പേരുള്ളത്. ദേരാ വക്താവ് ആദിത്യയും ഈ പട്ടികയിലുണ്ട്.
ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ പൊലീസ് ലുക്ക് ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായാണ് സൂചന. നേരത്തെ ഇന്ത്യ– നേപ്പാൾ അതിർത്തിയിൽനിന്നും പഞ്ചാബ് റജിസ്ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീതിനെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച വാഹനമാണെന്ന പേരിൽ അന്വേഷണവും നടത്തിയിരുന്നു.
നേപ്പാൾ അതിർത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളിൽ അടക്കം ഹണിപ്രീതിന്‍റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പതിക്കുകയും എല്ലാ സ്‌റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
